കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിലേക്ക് സാമൂഹിക വിരുദ്ധർ കടന്നുകയറുന്നതു തടയാൻ ചുറ്റുമതിൽ നിർമിക്കും. താവക്കര വെയർഹൗസിനു സമീപത്തെ വഴിയിലൂടെയും കിഴക്കേ കവാടത്തിന്റെ പാർക്കിങ് ഏരിയയിലൂടെയും പടിഞ്ഞാറു ഭാഗത്തെ റെയിൽവേ ക്വാർട്ടേഴ്സിന്റെ ഗേറ്റ് വഴിയുമെല്ലാം ട്രാക്കിലേക്ക് ആളുകൾ കയറുന്നത് തടയുകയാണ് ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിലേക്ക് സാമൂഹിക വിരുദ്ധർ കടന്നുകയറുന്നതു തടയാൻ ചുറ്റുമതിൽ നിർമിക്കും. താവക്കര വെയർഹൗസിനു സമീപത്തെ വഴിയിലൂടെയും കിഴക്കേ കവാടത്തിന്റെ പാർക്കിങ് ഏരിയയിലൂടെയും പടിഞ്ഞാറു ഭാഗത്തെ റെയിൽവേ ക്വാർട്ടേഴ്സിന്റെ ഗേറ്റ് വഴിയുമെല്ലാം ട്രാക്കിലേക്ക് ആളുകൾ കയറുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനായി ഈ ഭാഗങ്ങളിലെല്ലാം മതിൽ സ്ഥാപിക്കാനാണ് ശ്രമം തുടങ്ങിയതെന്ന് സ്റ്റേഷൻ മാനേജർ എസ്.സജിത്ത് കുമാർ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. 

സ്റ്റേഷൻ പരിസരത്ത് 20 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും. റെയിൽവേ ട്രാക്കിന്റെ ഭാഗത്തെ ദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി ലഭിക്കുന്ന തരത്തിൽ ബിപിസിഎൽ പ്ലാന്റ് പരിസരത്ത് ക്യാമറ സ്ഥാപിക്കുന്ന കാര്യം അവരുമായി സംസാരിച്ചിട്ടുണ്ടെന്നും സ്റ്റേഷൻ മാനേജർ പറഞ്ഞു. 

ADVERTISEMENT

പാറക്കണ്ടി ഭാഗത്തു നിന്നു മദ്യപരും മറ്റും ട്രാക്ക് വഴി നടന്ന് സ്റ്റേഷൻ പരിസരത്തേക്ക് എത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു തടയാൻ സുരക്ഷ ശക്തമാക്കുന്ന കാര്യം ആർപിഎഫിന്റെയും റെയിൽവേ പൊലീസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 

രാത്രി എക്സിക്യൂട്ടീവ്, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകൾ നിർത്തിയാൽ ട്രാക്കുകളുടെ ഭാഗത്ത് വെളിച്ചക്കുറവ് അനുഭവപ്പെടാറുണ്ട്. ഇതു പരിഹരിക്കാൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.