ചിറ്റാരിപ്പറമ്പ് ∙ വട്ടിപ്രം - മാണിക്കോത്ത് വയൽ റോഡിന്റെ പുനർ നിർമാണം പാതിവഴിയിൽ നിർത്തിയതായി നാട്ടുകാരുടെ പരാതി. നിലവിലുള്ള ടാർ റോഡ് കുത്തിപ്പൊളിച്ചാണ് റോഡ് നിർമാണം ആരംഭിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണി എങ്ങും എത്താതെ നിൽക്കുകയാണ്. ഇതോടെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായി. പ്രധാനമന്ത്രി ഗ്രാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാരിപ്പറമ്പ് ∙ വട്ടിപ്രം - മാണിക്കോത്ത് വയൽ റോഡിന്റെ പുനർ നിർമാണം പാതിവഴിയിൽ നിർത്തിയതായി നാട്ടുകാരുടെ പരാതി. നിലവിലുള്ള ടാർ റോഡ് കുത്തിപ്പൊളിച്ചാണ് റോഡ് നിർമാണം ആരംഭിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണി എങ്ങും എത്താതെ നിൽക്കുകയാണ്. ഇതോടെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരമാണ് വട്ടിപ്രം – മാണിക്കോത്ത് വയൽ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. നിലവിലുള്ള ടാർ റോഡ് കുത്തിപ്പൊളിച്ച് റോഡ് നിർമാണം ആരംഭിച്ചെങ്കിലും കാൽഭാഗം പോലും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

യാത്രായോഗ്യമായ റോഡ് നിർമാണത്തിന്റെ ഭാഗമായി കുത്തിപ്പൊളിച്ചതോടെ ഇത് വഴിയുള്ള കാൽനട യാത്ര പോലും ദുഷ്കരമായി. ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നി വീഴുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് തകർന്നതിനാൽ അത്യാവശ്യത്തിന് വാഹനം വിളിച്ചാൽ പോലും വരാൻ വിസമ്മതിക്കുകയാണ്. റോഡ് നിർമാണം പാതി വഴിയിൽ നിലച്ചത് സംബന്ധിച്ച് അധികൃതരോടു ചോദിച്ചപ്പോൾ ക്രഷർ സമരം ആയതിനാൽ ആണ് നിർമാണം നിർത്തിയത് എന്നായിരുന്നു മറുപടി. അധികൃതർ അലസത വെടിഞ്ഞ് റോഡ് നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.