കരിവെള്ളൂർ∙ കോവിഡിന്റെ മറവിൽ കെഎസ്ആർടിസി നിർത്തലാക്കിയ സർവീസുകളെ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നതു കർഷകരും സാധാരണക്കാരും. സർവീസ് നിർത്തലായതോടെ ഇവരുടെ യാത്രകളും ദുരിതത്തിലായി. മലയോര മേഖലയിലെ പ്രധാന കച്ചവട കേന്ദ്രമായ ചീമേനിയെയും പുത്തൂരിനെയും ബന്ധിപ്പിച്ചുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിവെള്ളൂർ∙ കോവിഡിന്റെ മറവിൽ കെഎസ്ആർടിസി നിർത്തലാക്കിയ സർവീസുകളെ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നതു കർഷകരും സാധാരണക്കാരും. സർവീസ് നിർത്തലായതോടെ ഇവരുടെ യാത്രകളും ദുരിതത്തിലായി. മലയോര മേഖലയിലെ പ്രധാന കച്ചവട കേന്ദ്രമായ ചീമേനിയെയും പുത്തൂരിനെയും ബന്ധിപ്പിച്ചുള്ള  കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന ഗ്രാമവാസികളുടെ ആവശ്യത്തിന് ഇതുവരെയും അധികൃതർ ചെവികൊടുത്തിട്ടില്ല. ഇതുമൂലം ബുദ്ധിമുട്ടുന്നതു പൊതുജനമാണ്.പുത്തൂരിൽ നിന്നു നാലു കിലോമീറ്റർ അകലെയുള്ള വലിയ വിപണന കേന്ദ്രമാണു ചീമേനി. കോവിഡിനു മുൻപു പുത്തൂരിൽ നിന്നു ചീമേനിയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു.

പയ്യന്നൂരിൽ നിന്നു പുറപ്പെട്ടു സ്വാമിമുക്ക് പുത്തൂർ വഴിയാണ് ചീമേനിയിലേക്ക് ബസ് ഓടിയത്. യാത്രക്കാർ ധാരാളമുണ്ടായതിനാൽ പ്രതിദിനം സർവീസുണ്ടായിരുന്നു. എന്നാൽ, ലോക്​‍ഡൗൺ വന്നതോടെ സർവീസ് നിലച്ചു. ലോക്​‍ഡൗൺ മാറി ജനജീവിതം സാധാരണമട്ടിലായിട്ടും പുത്തൂരിലൂടെ ചീമേനിയിലേക്കുള്ള ബസ് ഓടിയില്ല. ഒട്ടേറെ കർഷകരും സർക്കാർ ഉദ്യോഗസ്ഥരും താമസിക്കുന്ന പ്രദേശമാണു പുത്തൂർ. അടയ്ക്ക, റബർ, നെല്ല് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കാർഷിക വിളകൾ. കൃഷിക്കാരുടെ പ്രധാന വിപണന കേന്ദ്രമാണു ചീമേനി. മറ്റു മാർക്കറ്റുകളെ അപേക്ഷിച്ച് ചീമേനിയിൽ വിളകൾക്കു വില കൂടുതൽ ലഭിക്കാറുണ്ടെന്നും കർഷകർ പറയുന്നു. അതിനാൽ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നതും ഈ മാർക്കറ്റായിരുന്നു. നിലവിൽ 15 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലേക്കു കാർഷിക വിളകളുമായി എത്തിച്ചേരേണ്ട അവസ്ഥയിലാണു കർഷകർ. 

ADVERTISEMENT

പഞ്ചായത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചെറുവത്തൂരാണ്. പുത്തൂരിലെ ആളുകൾ നിലവിൽ ഓണക്കുന്ന് എത്തിച്ചേർന്നാണു ചെറുവത്തൂരിലേക്ക് പോകുന്നത്. എന്നാൽ, ഇവർക്ക് ചീമേനി വഴി ചെറുവത്തൂരിലേക്കു പോകുന്നതാണു കൂടുതൽ എളുപ്പം. ചീമേനിയിലേക്കു യാത്രാ സൗകര്യമില്ലാത്തതിൽ വിദ്യാർഥികളടക്കമുള്ള ട്രെയിൻ യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്.  ചീമേനിയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തിയാൽ ലാഭമുണ്ടാകുമെന്നാണു നാട്ടുകാർ പറയുന്നത്. നിലവിൽ പുത്തൂരിലേക്കു വരുന്ന കെഎസ്ആർടിസി ചീമേനിയിലേക്കു കൂടി സർവീസ് നടത്തണമെന്നാവശ്യപ്പെട്ടു ജനപ്രതിനിധികൾക്കു നിവേദനം നൽകിയിട്ടുണ്ട്. ഇരു പ്രദേശങ്ങളെ തമ്മിൽ ബന്ധപ്പെടുത്താൻ അധികൃതർ അനുകൂല നടപടി സ്വീകരിക്കണമെന്നാണു പുത്തൂർ ഗ്രാമനിവാസികളുടെ ആവശ്യം.