കണ്ണപുരം ∙ നാടിന്റ അകമറിഞ്ഞ യൂത്ത് സെന്റർ കീഴറ നാടകവും നാട്ടുകാര്യങ്ങളുമായി നാൽപതാം വർഷത്തിലേക്ക്... ഇത്തവണ 35ാമത് നാടകത്തിന്റെ പണിപ്പുരയിലാണ് യൂത്ത് സെന്റർ പ്രവർത്തകർ. കീഴറ കൂലോം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുള്ള വേദിയിൽ 15ന് രാത്രി 9ന് ഈ വർഷത്തെ നാടകം അരങ്ങേറും. നാടകത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണപുരം ∙ നാടിന്റ അകമറിഞ്ഞ യൂത്ത് സെന്റർ കീഴറ നാടകവും നാട്ടുകാര്യങ്ങളുമായി നാൽപതാം വർഷത്തിലേക്ക്... ഇത്തവണ 35ാമത് നാടകത്തിന്റെ പണിപ്പുരയിലാണ് യൂത്ത് സെന്റർ പ്രവർത്തകർ. കീഴറ കൂലോം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുള്ള വേദിയിൽ 15ന് രാത്രി 9ന് ഈ വർഷത്തെ നാടകം അരങ്ങേറും. നാടകത്തിലും സിനിമയിലും പ്രതിഭ തെളിയിച്ച ഹേമന്ദ് കുമാറിന്റെ ‘കരിങ്കുട്ടി’ നാടകമാണ് ഇത്തവണ അരങ്ങിലെത്തിക്കുന്നത്.

സാമൂഹികബോധമുള്ള മനുഷ്യന്റെ ദൈവാംശവുമായുള്ള പകർന്നാട്ടവും പോരാട്ടവുമാണ് പ്രമേയം. കാലത്തോടും വ്യവസ്ഥിതിയോടും പൊരുതാൻ ഞങ്ങളും കരിങ്കുട്ടിക്കു പിന്നിൽ അണിചേരുന്നു എന്നതാണ് നാടകപ്രവർത്തകർ നൽകുന്ന സന്ദേശം. നാടകമെന്ന കലയെ നെഞ്ചോട് ചേർത്തുപിടിക്കുന്ന, ദേശീയ വീക്ഷണമുള്ള ഒരു കൂട്ടം ചെറുപ്പക്കാരും പരിചയസമ്പന്നരായ ഒരു തലമുറയുമാണ് അരങ്ങിനെയും അണിയറയെയും സമ്പന്നമാക്കുന്നത്.

ADVERTISEMENT

ഒട്ടേറെ നാടകങ്ങളുടെ പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ദീപു കാരക്കുന്ന് നാടകത്തിന് രംഗഭാഷ ഒരുക്കുന്നു. സാലു മാട്ടൂൽ, ഒ.മോഹനൻ, അനീഷ് പമ്പാല, വിജയൻ കടമ്പേരി, സിബി കരുണാപുരം, ഷിനിൽ പറമ്പത്ത്, പ്രജീഷ് ടി.കീഴറ, സന്തോഷ് വള്ളുവൻകടവ്, ഷാജി കാവുങ്കൽ, കെ.ശിവപ്രകാശൻ, വി.വി.ജയരാജൻ, ജയ്മോൻ ആൽബർട്ട് എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു. ‌

വി.വി.രവീന്ദ്രൻ, ഒ.ജി കീഴറ, അനിൽകുമാർ കയറ്റീൽ, രാജൻ കാരക്കുന്ന്, ജയേഷ്, അജീഷ് ലക്ഷ്മണൻ, ഷിബിൻ വള്ളുവൻകടവ്, വിനോദ് കീഴറ, തദ്ദേവൂസ്, രഞ്ജിത്ത് കാരക്കുന്ന്, മനു ക്രിസ്തുക്കുന്ന്, മിനിരാധൻ, രചന രവി എന്നിവരാണ് അരങ്ങുണർത്തുന്ന കലാകാരന്മാർ. കലാ-സാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന മുദ്ര പതിപ്പിച്ച യൂത്ത് സെന്റർ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലും പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സേവനങ്ങൾ നടത്തുന്നുണ്ട്.