ഡിജിറ്റൽ സുരക്ഷയുടെ അനിവാര്യത ബോധ്യപ്പെടുത്താൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ‘കേരള ഹാക്ക് റൺ’ കണ്ണൂരിലെ ക്യാംപസുകളിൽ എത്തി. കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ വച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. സൈബർ സെക്യൂരിറ്റിയിലും എത്തിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റൽ സുരക്ഷയുടെ അനിവാര്യത ബോധ്യപ്പെടുത്താൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ‘കേരള ഹാക്ക് റൺ’ കണ്ണൂരിലെ ക്യാംപസുകളിൽ എത്തി. കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ വച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. സൈബർ സെക്യൂരിറ്റിയിലും എത്തിക്കൽ ഹാക്കിങ്ങിലും ഇന്ത്യയിലെ തന്നെ അതികായരായ ടെക്ബൈഹാർട്ടിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ സുരക്ഷാ യാത്ര സംഘടിപ്പിക്കുന്നത്. മനോരമ ഓൺലൈനാണ് ഡിജിറ്റൽ മീഡിയ പാർട്ണർ.

ഡിജിറ്റൽ സുരക്ഷയെ കുറിച്ച് കാൽ ലക്ഷത്തോളം കോളജ്, സ്കൂൾ വിദ്യാർഥികളും അധ്യാപകരുമായി സംവദിക്കുകയും സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ഉറപ്പാക്കുകയും ഏറ്റവും അനിവാര്യമായ വിവരസാങ്കേതിക സുരക്ഷാപരിജ്ഞാനം ലഭ്യമാക്കുകയും ചെയ്യുകയാണ് യാത്രയുടെ ലക്ഷ്യം. 

‘ഹാക്ക് റൺ’ തലശ്ശേരി എൻജിനീയറിങ് കോളജിൽ.
ADVERTISEMENT

∙ ഹാക്ക് റൺ കണ്ണൂരിൽ 

ഹാക്ക് റൺ കണ്ണൂരിലെ ക്യാംപസുകളിൽ വിജയകരമായി സെമിനാറുകൾ പൂർത്തിയാക്കി മുന്നേറുകയാണ്. പയ്യന്നൂർ കോളജിലെ സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് സെമിനാർ മുൻ എംഎൽഎ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഗവ. കോളജ് ഓഫ് എൻജിനീയറിങ് കണ്ണൂരിലെ സെമിനാറിൽ അരുൺ കെ.പവിത്രൻ ഐപിഎസ് ആയിരുന്നു മുഖ്യാഥിതി. കോളജ് ഓഫ് എൻജിനീയറിങ് തലശ്ശേരിയിൽ സൈബർ സെക്യൂരിറ്റി ബോധവൽക്കരണവും ബഗ് ബൗണ്ടി സെഷനും സൈബർ വിദഗ്ധൻ അനിൽ ടോം ആണ് നയിച്ചത്. പിലാത്തറ കോ–ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലും ഹാക്ക് റൺ എത്തി. മികച്ച പ്രതികരണമാണ് സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽ നിന്നു ലഭിക്കുന്നത്.

ഫെബ്രുവരി 12ന് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ നിന്നാരംഭിച്ച യാത്ര അഞ്ചു സോണുകളിലായി അൻപതോളം കോളജുകളിൽ പര്യടനം നടത്തും. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ‘കേരള ഹാക്ക് റൺ’ മാർച്ച് 7ന് തിരുവനന്തപുരത്താണ് സമാപിക്കുക. സൈബർ സെക്യൂരിറ്റി വർക്ക് ഷോപ്പുകളും വിദഗ്ധർ നയിക്കുന്ന ചർച്ചാ സെഷനുകളും പ്രദർശനങ്ങളും ചോദ്യോത്തര വേളകളുമാണ് യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.