ചെറുപുഴ∙ പാഴ്​വസ്തുക്കൾ ഉപയോഗിച്ച് റോബട്ടിനെ നിർമിച്ച് സ്കൂളിലും കൂട്ടുകാർക്കിടയിലും താരമായി മാറിയിരിക്കുകയാണ് ആർക്കേ ഏയ്ഞ്ചൽസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ കെവിൻ ഷിജോയും അലക്സ് ജോസും. റോബട്ടിക്സുകളെക്കുറിച്ചു പാഠപുസ്തകങ്ങളിൽ നിന്നു ലഭിച്ച അറിവുകൾ എങ്ങനെ പ്രയോഗത്തിലെത്തിക്കാം എന്ന ചിന്തയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ പാഴ്​വസ്തുക്കൾ ഉപയോഗിച്ച് റോബട്ടിനെ നിർമിച്ച് സ്കൂളിലും കൂട്ടുകാർക്കിടയിലും താരമായി മാറിയിരിക്കുകയാണ് ആർക്കേ ഏയ്ഞ്ചൽസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ കെവിൻ ഷിജോയും അലക്സ് ജോസും. റോബട്ടിക്സുകളെക്കുറിച്ചു പാഠപുസ്തകങ്ങളിൽ നിന്നു ലഭിച്ച അറിവുകൾ എങ്ങനെ പ്രയോഗത്തിലെത്തിക്കാം എന്ന ചിന്തയാണു കൂട്ടുകാരായ കെവിനും അലക്സും റോബട്ടിന്റെ വർക്കിങ് മോഡലിലൂടെ യാഥാർഥ്യമാക്കിയത്.

പാഴ്‌വസ്തുക്കളിൽ നിന്ന്
ഒരു പഴയ ടോയ് കാറിന്റെ മോട്ടറും റിമോട്ടും ഫോംഡ് പിവിസി ഷീറ്റുകളും തെർമോകോൾ, എൽഇഡി ബൾബുകൾ, കുപ്പി അടപ്പുകൾ എന്നിവയാണു റോബട് നിർമാണത്തിനായി ഇവർ ഉപയോഗിച്ചത്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ച റോബട് തങ്ങളുടെ ഇഷ്ടാനുസരണം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് ഉറപ്പായതോടെ, കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന എക്സിബിഷനിൽ ഇരുവരും ചേർന്നു പ്രദർശിപ്പിച്ചു. സ്വന്തമായി റോബട്ടിനെ നിർമിച്ചു പ്രവർത്തിപ്പിച്ച ഇരുവരെയും അധ്യാപകരും കൂട്ടുകാരും ചേർന്നു അഭിനന്ദിച്ചു.

ADVERTISEMENT

വീട്ടിലൊരാളായി
ഇവരുടെ വീടുകളിൽ  എത്തുന്ന അതിഥികൾക്കു ചായയും ലഘുഭക്ഷണവും നൽകാൻ ഉപയോഗിക്കുന്നത് റോബട്ടിനെയാണ്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് റോബോടിനെ നിർമിച്ചു വിജയത്തിൽ എത്തിക്കാൻ സാധിച്ചതോടെ, റോബട്ടിക്സിൽ കൂടുതൽ അറിവുകൾ നേടാനും പരീക്ഷണങ്ങൾ തുടരാനുമുള്ള  തയാറെടുപ്പിലാണ് ഇരുവരും. 
സ്കൂൾ അടയ്ക്കുന്നതോടെ അവധിക്കാലം ഇതിനായി മാറ്റിവയ്ക്കാനാണു ഇവരുടെ തീരുമാനം. തിരുമേനിയിൽ അറയ്ക്കൽ ഷിനോ-സിനി ദമ്പതികളുടെ മകനാണ് കെവിൻ. സഹോദരി ഫെയിറ. ചെമ്പരത്തിക്കൽ ജിനോ-ഷിമ്മി ദമ്പതികളുടെ മകനാണ് അലക്സ്. സഹോദരി റോസ്മേരി.