കണ്ണൂർ ∙ നാസികൾ ജൂതരെ എങ്ങനെ കൈകാര്യം ചെയ്തോ അതേ രീതിയിൽ ഇവിടെ മുസ്‌ലിംകളെ കൈകാര്യം ചെയ്യാനാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ വിരുദ്ധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങളിൽ ഒരുവിഭാഗത്തെ ശത്രുക്കളായി കാണുന്ന നിലപാടാണ് നേരത്തേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ നാസികൾ ജൂതരെ എങ്ങനെ കൈകാര്യം ചെയ്തോ അതേ രീതിയിൽ ഇവിടെ മുസ്‌ലിംകളെ കൈകാര്യം ചെയ്യാനാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ വിരുദ്ധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ ഒരുവിഭാഗത്തെ ശത്രുക്കളായി കാണുന്ന നിലപാടാണ് നേരത്തേ മുതൽ ആർഎസ്എസ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്ന വിശേഷണം അവർ ചാർത്തി നൽകിയത് മുസ്‍‌ലിമിനും ക്രിസ്ത്യാനിക്കും കമ്യൂണിസ്റ്റുകാർക്കുമാണ്. ജൂതരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറുടെ നടപടി ലോകം തള്ളിപ്പറഞ്ഞെങ്കിലും അത് അനുകരണീയ മാതൃകയാണെന്നു പറഞ്ഞ ഒരുകൂട്ടരേ ലോകത്തുള്ളൂ. അത് ആർഎസ്എസ് ആണ്.

ഹിറ്റ്ലറുടെ ആശയവും മുസോളിനിയുടെ സംഘടനാശൈലിയും ചേരുന്നതാണ് ആർഎസ്എസ് എന്നും പിണറായി വിജയൻ പറഞ്ഞു. ഒരു നുഴഞ്ഞുകയറ്റക്കാരനെയും വിടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം ആരെ ഉദ്ദേശിച്ചാണ് എന്നത് എല്ലാവർക്കും വ്യക്തമാണ്. ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികം അടുത്ത വർഷം ആഘോഷിക്കാനിരിക്കെ അവരുടെ വർഗീയ ലക്ഷ്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിന് ഒരു അജൻഡ മാത്രമേയുള്ളൂ.

ADVERTISEMENT

അത് മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുക എന്നതാണ്. ഇതിനെതിരായ പോരാട്ടത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് ഒപ്പം നിന്നെങ്കിലും പിന്നീട് മൗനം പാലിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി. ഈ രാജ്യത്തെ ജനകോടികളുടെ മനസ്സിൽ തീയാണ്. ഇന്നലെ വരെ ജീവിച്ചതുപോലെ നാളെയും ഇവിടെ ജീവിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് അവരുടെ മനസ്സിൽ. നിയമം കൊണ്ടുവന്ന ബിജെപിയും മൗനം പാലിക്കുന്ന കോൺഗ്രസും തമ്മിൽ എന്താണ് വ്യത്യാസമെന്നും പിണറായി ചോദിച്ചു. സംഘ് പരിവാറിന്റെ വർഗീയ അജൻഡകൾക്കെതിരെ വിശ്വസിക്കാവുന്ന ഏക പ്രസ്ഥാനം ഇടതുപക്ഷമാണെന്നും ഈ പോരാട്ടം തുടരുമെന്നും അതിന്റെ മുൻനിരയിൽ ഈ സർക്കാരുണ്ടാകുമന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. 

വി.ശിവദാസൻ എംപി, എംഎൽഎമാരായ കെ.പി.മോഹനൻ, കെ.വി.സുമേഷ്, ടി.ഐ.മധുസൂദനൻ, എം.വിജിൻ, വിവിധ മതസംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ഹുസൈൻ മടവൂർ, പട്ടുവം കെ.പി.അബൂബക്കർ മുസല്യാർ, അലി അബ്ദുല്ല, ഒ.പി.അഷ്റഫ്, സി.പി.സലീം, ഷംസുദ്ദീൻ പാലക്കോട്, തുടങ്ങിയവർ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, പി.ജയരാജൻ, ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളായ എം.വി.ജയരാജൻ (കണ്ണൂർ), കെ.കെ.ശൈലജ (വടകര), എം.വി.ബാലകൃഷ്ണൻ (കാസർകോട്) എന്നിവരും വേദിയിലുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിജ്ഞയെടുത്താണു റാലിയിൽ പങ്കെടുത്തവർ മടങ്ങിയത്.