തലശ്ശേരി∙നഗരത്തിൽ വിഷു വിപണി സജീവമായതോടെ ജനത്തിരക്കേറി. പഴയ ബസ് സ്റ്റാൻഡ് പരിസരം വഴിവാണിഭക്കാർ കയ്യടക്കിയതോടെ ആളുകൾ തിങ്ങിക്കൂടി.വസ്ത്രങ്ങൾക്കും മറ്റു തുണിത്തരങ്ങൾക്കുമാണു ആവശ്യക്കാരേറെ. കുഞ്ഞുടുപ്പുകൾ, മറ്റു റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിലക്കിഴിവോടെയുള്ള വിൽപ്പന ആളുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙നഗരത്തിൽ വിഷു വിപണി സജീവമായതോടെ ജനത്തിരക്കേറി. പഴയ ബസ് സ്റ്റാൻഡ് പരിസരം വഴിവാണിഭക്കാർ കയ്യടക്കിയതോടെ ആളുകൾ തിങ്ങിക്കൂടി.വസ്ത്രങ്ങൾക്കും മറ്റു തുണിത്തരങ്ങൾക്കുമാണു ആവശ്യക്കാരേറെ.  കുഞ്ഞുടുപ്പുകൾ, മറ്റു റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിലക്കിഴിവോടെയുള്ള വിൽപ്പന ആളുകളെ ആകർഷിക്കുന്നുണ്ട്.ബെഡ്ഷീറ്റുകൾ, മേശവിരി, ചെരുപ്പുകൾ, ഫാൻസി ആഭരണങ്ങൾ, സുഗന്ധവസ്തുക്കൾ, വിവിധതരം പാത്രങ്ങൾ എന്നിവയുടെ വിൽപനയിടങ്ങളിൽ നല്ല തിരക്കനുഭവപ്പെട്ടു. കണിയൊരുക്കാൻ ഓട്ടുരുളി, കൃഷ്ണവിഗ്രഹം എന്നിവ വാങ്ങാനും അത്തരത്തിലുള്ള കടകളിലും തിരക്കനുഭവപ്പെട്ടു.

പടക്കവിപണിയും സജീവമായതോടെ നഗരത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വൈകുന്നേരങ്ങൾ ചലനാത്മകമായി. അസഹ്യമായ ചൂട് വിപണിയെ ചില സമയങ്ങളിൽ ബാധിക്കുന്നുണ്ടെങ്കിലും വൈകിട്ടോടെ ഇവ സജീവമാകുന്നുണ്ട്.പെരുന്നാൾ ആഘോഷം കഴിഞ്ഞു കുടുംബസമേതം ആളുകൾ നഗരത്തിൽ‍ സജീവമായി. കടൽപ്പാലത്ത് ഇന്നലെ വൈകുന്നേരം അഭൂതപൂർവമായ ജനത്തിരക്കായിരുന്നു.കടൽപാലം പരിസരത്ത് ഒത്തുകൂടിയവർ രാത്രി വൈകുംവരെ ഉണ്ടായിരുന്നു. ടൂറിസം പദ്ധതിയിൽ നവീകരിച്ച കടൽപാലം പരിസരം വൈകുന്നേരക്കാഴ്ചകൾ കാണാൻ ആളുകളെ ആകർഷിക്കുന്നുണ്ട്.