കണ്ണൂർ∙ എറിഞ്ഞിടണോ അതോ അടിച്ചു പറത്തണോ, എന്തായാലും ഈ സഹോദരിമാർ തയാർ. ലമ്യ ഷിറാസ്, ലാമിസ് ഷിറാസ്, ലന ഷിറാസ് എന്നിവരാണ് കണ്ണൂർ ക്രിക്കറ്റിലെ പുതിയ പെൺകരുത്ത്. പെരിന്തൽമണ്ണയിൽ ഇന്ന് (ഞായർ) ആരംഭിക്കുന്ന സംസ്ഥാന അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ ജില്ലാ ടീം ഇറങ്ങുക ഇവരുടെ കൂടെ ഓൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ എറിഞ്ഞിടണോ അതോ അടിച്ചു പറത്തണോ, എന്തായാലും ഈ സഹോദരിമാർ തയാർ. ലമ്യ ഷിറാസ്, ലാമിസ് ഷിറാസ്, ലന ഷിറാസ് എന്നിവരാണ് കണ്ണൂർ ക്രിക്കറ്റിലെ പുതിയ പെൺകരുത്ത്. പെരിന്തൽമണ്ണയിൽ ഇന്ന് (ഞായർ) ആരംഭിക്കുന്ന സംസ്ഥാന അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ ജില്ലാ ടീം ഇറങ്ങുക ഇവരുടെ കൂടെ ഓൾ റൗണ്ടിങ് മികവിലാണ്. താളിക്കാവ് സ്വദേശികളായ ഇവർ ഗോ ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ് വരുന്നത്. വൈശാഖ് ബാലനാണ് പരിശീലകൻ. ലമ്യയും ലാമിസും ഇരട്ടകളാണ്.

ബാറ്റിങ് ഓൾ റൗണ്ടറായ ലമ്യ ഓപ്പണിങ് ബാറ്റർ കൂടിയാണ്. ബൗളിങ് ഓൾ റൗണ്ടറായ ലാമിസ് മധ്യനിരയിലെ വിശ്വസ്തയാണ്. മൂന്നു വർഷമായി ടീമിലുള്ള ഇരുവരും ചെന്നൈ ഹിന്ദുസ്ഥാൻ സർവകലാശാലയിൽ ബിരുദ പഠനം നടത്തുന്നു. 13 വയസ്സുകാരി ലന ലെഗ് സ്പിന്നറാണ്. പയ്യാമ്പലം ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ 9ാം ക്ലാസ് വിദ്യാർഥിയാണ്. അണ്ടർ 15 ജില്ലാ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അണ്ടർ 19 ടീമിൽ ആദ്യമായാണ് സ്ഥാനം ലഭിക്കുന്നത്.

ADVERTISEMENT

കുവൈറ്റിൽ ബിസിനസുകാരനാണ് പിതാവ് കെ.പി.ഷിറാസ്. അമ്മ എ.വി.സുറുമി എയ്റോവൈസ് ടൂർസ് ആൻഡ് ട്രാവൽസ് കമ്പനി ഉടമയും കാനന്നൂർ സൈക്ലിങ് ക്ലബ് പിങ്ക് റൈഡേഴ്സ് കോഓർഡിനേറ്ററുമാണ്. എല്ലാവരും കാനന്നൂർ സൈക്ലിങ് ക്ലബ് അംഗങ്ങൾ കൂടിയാണ്.അന്തർ ജില്ലാ ടൂർണമെന്റിൽ ഇന്ന് കാസർകോടിനെ കണ്ണൂർ നേരിടും. 22ന് വയനാട്, 23നു മലപ്പുറം, 25നു കോഴിക്കോട് എന്നിവരുമായാണ് മറ്റ് മത്സരങ്ങൾ. നിലവിലെ രണ്ടാം സ്ഥാനക്കാരാണ് കണ്ണൂർ.