ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത: ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും.....

ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത: ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത:
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും. 

പാലിയേറ്റീവിന്  വാഹനം കൈമാറും
ചപ്പാരപ്പടവ്∙ പ്രമുഖ സഹകാരിയും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എം.മാത്യുവിന്റെ സ്മരണാർഥം പ്രവർത്തിക്കുന്ന കെ.എം.മാത്യു ഫൗണ്ടേഷൻ ട്രസ്റ്റ് ചപ്പാരപ്പടവ്  പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സൗജന്യമായി നൽകുന്ന പാലിയേറ്റീവ് കെയർ വാഹനം  പഞ്ചായത്തിന് ഇന്ന് കൈമാറും.ഉച്ചകഴിഞ്ഞ് 3.30ന് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ കൈമാറ്റം നിർവഹിക്കും.

ADVERTISEMENT

പ്രതിഷ്ഠാദിന ഉത്സവം
തളിപ്പറമ്പ്∙ കൊളത്തൂർ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം 28, 29 തീയതികളിൽ നടക്കും. 28ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, 7ന് അധ്യാത്മിക പ്രഭാഷണം, 7.30ന് അന്നദാനം, 8.30ന് ഗ്രാമവാസികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 29ന് 9.30ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, 4ന് ഇരട്ടത്തായമ്പക, 6ന് മേളപ്രദക്ഷിണം, തിടമ്പുനൃത്തം, 29ന് 9ന് ഗാനമേള എന്നിവ നടക്കും.

കാർഷിക  സദസ്സ് 1ന് 
ഇരിക്കൂർ ∙ ടെക്നിഷ്യൻസ് ആൻഡ് ഫാർമേഴ്സ് കോഓർഡിനേഷൻ സൊസൈറ്റി (ടാഫ്കോസ്) സംഘടിപ്പിക്കുന്ന രണ്ടാമത് കാർഷിക സദസ്സ് മേയ് 1ന് മലപ്പട്ടം തലക്കോട്ട് നടക്കും.  തേനീച്ചക്കൃഷിയെ അടിസ്ഥാനമാക്കി നടത്തുന്ന കാർഷിക സദസ്സിൽ തേനീച്ച വളർത്തലിൽ മികച്ച വിജയം നേടിയവരുടെ വിജയ കഥകൾ, മാതൃകകൾ, തേനീച്ച കൃഷി സാധ്യതകൾ, സർക്കാർ, മറ്റ് വകുപ്പുകൾ എന്നിവയുടെ സഹായങ്ങൾ, സാങ്കേതിക പിന്തുണ സംവിധാനങ്ങൾ, പരിശീലന വിശദാംശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച കർഷകരെ ആദരിക്കും. തേൻ ഉൾപ്പെടെ വിവിധ കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ വാങ്ങാനും പരിചയപ്പെടാനുമുള്ള സംവിധാനങ്ങളും വിത്തുകൾ കൈമാറാനുള്ള വിത്തുപുരയും ഉണ്ടാകും. ഫോൺ: 9744 333345.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
പിലാത്തറ∙സെന്റ് ജോസഫ് കോളജിൽ സോഷ്യൽ വർക്ക്, സൈക്കോളജി, ഇംഗ്ലിഷ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ് വിഭാഗങ്ങളിലേക്ക് യുജിസി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.  www.stjosephcollege.ac.in ൽ നൽകിയ അപേക്ഷ ഫോറം പൂരിപ്പിച്ച് sjcpkannur@gmail.com എന്ന മെയിലിലേക്ക് 6ന് മുൻപായി നൽകണം.  9495256600, 0497 2802600 ബന്ധപ്പെടുക.