പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ കഥാപ്രസംഗ മഹോത്സവം 27 മുതൽ പയ്യന്നൂർ ∙ പോത്താങ്കണ്ടം ആനന്ദഭവനം നടത്തി വരുന്ന മൂന്നാമത് കഥാപ്രസംഗ മഹോത്സവം 27 മുതൽ മേയ് 5 വരെ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം.ജയകൃഷ്ണൻ, ഡോ.അസീം. ഡോ.എം.കെ.സുരേഷ് ബാബു, എം.ആർ.പയ്യട്ടം, എ.രഞ്ജിത്ത് കുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ കഥാപ്രസംഗ മഹോത്സവം 27 മുതൽ
പയ്യന്നൂർ ∙ പോത്താങ്കണ്ടം ആനന്ദഭവനം നടത്തി വരുന്ന മൂന്നാമത് കഥാപ്രസംഗ മഹോത്സവം 27 മുതൽ മേയ് 5 വരെ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം.ജയകൃഷ്ണൻ, ഡോ.അസീം. ഡോ.എം.കെ.സുരേഷ് ബാബു, എം.ആർ.പയ്യട്ടം, എ.രഞ്ജിത്ത് കുമാർ എന്നിവർ അറിയിച്ചു. ദിവസവും വൈകിട്ട് 6.30നാണ് കഥാപ്രസംഗം. പ്രവേശനം സൗജന്യമാണ്. 27ന് 6.30ന് ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 

തുടർന്ന് അയിലം ഉണ്ണിക്കൃഷ്ണൻ കൃഷ്‌ണാ നീ ഉണ്ടായിരുന്നെങ്കിൽ എന്ന കഥാപ്രസംഗം അവതരിപ്പിക്കും. 28ന് സീന പള്ളിക്കര (ഇവിടെ ആർക്കും ദീപം  തൊഴാം), 29ന് ഇടക്കൊച്ചി സലീം കുമാർ (വ്യാസപ്പെരുമ), 30ന് എം.ആർ.പയ്യട്ടം (ഇന്നലത്തെ മഴ), മേയ് 1ന് വിനോദ് ചമ്പക്കര (ഊർമിള), 2ന് സൂരജ് സത്യൻ (വ്യാസന്റെ ചിരി), 3ന് വസന്തകുമാർ സാംബശിവൻ (കുമാരനാശാൻ), 4ന് വിനോദ് കൈതാരം അശ്വഥാമാവ്), 5ന് വി.ഹർഷകുമാർ (കാട്ടുകടന്നൽ) എന്നിവർ കഥാപ്രസംഗം അവതരിപ്പിക്കും.

ADVERTISEMENT

മാഹി പാലത്തിൽ 29 മുതൽ ഗതാഗതം നിരോധിച്ചു
കണ്ണൂർ ∙ ദേശീയപാത 66 മാഹി പാലത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം 29 മുതൽ മേയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂർ ദേശീയപാത ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കോഴിക്കോട് ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കു വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴി പോകേണ്ടതാണ്. തലശ്ശേരിയിൽ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്-മോന്താൽ പാലം വഴിയോ മാഹി പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽ പാലം വഴിയോ പോകണമെന്നും അറിയിച്ചു.

ലേണേഴ്‌സ്  ലൈസൻസ് പരീക്ഷ മാറ്റി
കണ്ണൂർ‌∙ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26ന് ഇരിട്ടി സബ് റീജൻ ട്രാൻസ്‌പോർട് ഓഫിസിൽ നടത്താനിരുന്ന ലേണേഴ്‌സ് ലൈസൻസ് പരീക്ഷ  29ന് ഉച്ചയ്ക്ക് 2ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു.  ഫോൺ: 0490 2490001.
അപേക്ഷ  ക്ഷണിച്ചു
തളിപ്പറമ്പ്∙കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ കെജിടിഇ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കംപ്യൂട്ടർ ഓപ്പറേറ്റിങ് ആൻഡ് ഡേറ്റാ എൻട്രി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോൺ: 0460 2205474, 2954252.
ലോഗോ ക്ഷണിച്ചു
കണ്ണൂർ∙മെയ് 3 മുതൽ 5 വരെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ്  ട്രാക്കിൽ നടക്കുന്ന  ആരോഗ്യ സർവകലാശാലാ സംസ്ഥാനതല ഇന്റർസോൺ അത്‌ലറ്റിക് മീറ്റിന്റെ ലോഗോ ക്ഷണിച്ചു. ആരോഗ്യ രംഗത്ത് കായികമേഖലയുടെ പ്രാധാന്യം' എന്ന വിഷയത്തെ മുൻ നിർത്തിയാണ് ലോഗോ തയാറാക്കേണ്ടത്. ലോഗോ ജെപിഇജെ/പിഡിഎഫ് ഫോർമാറ്റിൽlogokuhsathleticmeet@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 27നകം ലഭ്യമാക്കണം.
കരുതൽ നിക്ഷേപം കൈപ്പറ്റണം
തളിപ്പറമ്പ്∙ സർ സയിദ് കോളജിൽ 2022–23 അധ്യയന വർഷം കോഴ്സ് പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ അവരുടെ കരുതൽ നിക്ഷേപം മേയ് 15ന് മുൻപ് കോളജ് ഓഫിസിൽ നിന്ന് കൈപ്പറ്റണം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഇന്ന് 
അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.