മാഹിയിലെ സ്കൂളുകൾക്ക് 29 മുതൽ വേനലവധി മാഹി ∙ പുതുച്ചേരി സംസ്ഥാനത്ത് മാഹിയിൽ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനലവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ, സിബിഎസ്ഇ സ്കൂളുകൾക്കും 29 മുതൽ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ ജൂൺ 6നു തുറക്കുമെന്ന് വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി വി.ജി.ശിവകാമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഹിയിലെ സ്കൂളുകൾക്ക് 29 മുതൽ വേനലവധി 
മാഹി ∙ പുതുച്ചേരി സംസ്ഥാനത്ത് മാഹിയിൽ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനലവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ, സിബിഎസ്ഇ സ്കൂളുകൾക്കും 29 മുതൽ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ ജൂൺ 6നു തുറക്കുമെന്ന് വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി വി.ജി.ശിവകാമി അറിയിച്ചു.

കൊല്ലൻപറമ്പ് തായ്പരദേവത ക്ഷേത്ര കളിയാട്ടം ഇന്നും നാളെയും
ബക്കളം∙കൊല്ലൻപറമ്പ് തായ്പരദേവത ക്ഷേത്ര കളിയാട്ടം ഇന്നും നാളെയും നടക്കും. ഇന്ന് 8ന് ഗുളികൻ വെള്ളാട്ടം, തുടർന്ന് വിഷ്ണുമൂർത്തി,രക്തചാമുണ്ഡി എന്നിവയുടെ തോറ്റം. നാളെ(28ന്) 6ന് തെക്കൻ ഗുളികൻ, 8ന് കുറത്തിയമ്മ, 9ന് രക്ത ചാമുണ്ഡി, 1ന് വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും.2ന് തായ്പരദേവതയുടെ തിരുമുടി നിവരൽ. തുടർന്ന് അന്നദാനവും നടക്കും.

ADVERTISEMENT

പാച്ചേനി കതിവനൂർ വീരൻ തെയ്യം ഇന്നും നാളെയും
തളിപ്പറമ്പ്∙പാച്ചേനി കതിവനൂർ വീരൻ തെയ്യം ഇന്നും നാളെയുമായി പാച്ചേനി വയലിൽ നടക്കും. ഇന്നു 2.30ന് തുടങ്ങൽ തോറ്റം, 6ന് ഗുരുക്കൾ ദൈവത്തിന്റെ വെള്ളാട്ടം, 7.30നും നും കതിവനൂർ വീരൻ തോറ്റം, തുടർന്ന് ഉറയൽ ചടങ്ങ്, 28ന് പുലർച്ചെ ഒന്നിന് ഗുരുക്കൾ തെയ്യം പുറപ്പാട്, 5ന് കതിവനൂർ വീരന്റെ പുറപ്പാട് എന്നിവ നടക്കും.

കളിയാട്ടവും കുടുംബസംഗമവും ഇന്ന് 
കൂവേരിഞാറ്റുവയൽ കടമ്പൂര് തറവാട് ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ടവും കുടുംബ സംഗമവും ഇന്നു നടക്കും. ഇന്ന് രാത്രി 8ന് കളിയാട്ടം ആരംഭിക്കും. 2ന് പരവ, മംഗര ചാമുണ്ഡി, കരിഞ്ചാമുണ്ഡി തെയ്യക്കോലങ്ങൾ കെട്ടിയാടും.

ADVERTISEMENT

കളിയാട്ടവും നാഗപൂജയും
ബക്കളം∙ആന്തൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ടവും നാഗപൂജയും ഇന്നും നാളെയും നടക്കും. ഇന്ന് 10.30ന് നാഗസ്ഥാനത്ത് പൂജ, ഉച്ചയ്ക്ക് അന്നദാനം, 7.30 ന് ഭജന, 8ന് ആധ്യാത്മിക പ്രഭാഷണം, 28ന് 7.30ന് നിറമാല, അന്നദാനം, വെള്ളാട്ടങ്ങൾ, 9ന് കരോക്കെ ഗാനമേള, പുലർച്ചെ ഒന്നിന് ഊർപഴശി, വേട്ടയ്ക്കൊരുമകൻ തെയ്യങ്ങളുടെ പുറപ്പാടും നടക്കും.

വൈദ്യുതി മുടക്കം 
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കോമക്കരി, ബംഗണപ്പറമ്പ്, വേശാലമുക്ക്, വിസ്ത എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 11 വരെ, പൂവത്തൂർ‌, കനാൽപാലം, കാഞ്ഞിരോട് വിവേഴ്സ് ട്രാൻസ്ഫോമർ പരിധിയിൽ 11 മുതൽ 1 വരെ, ചോല, വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 2 വരെ.
വേങ്ങാട് ∙ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ നമ്പ്യാർപീടിക ട്രാൻസ്ഫോമർ പരിധിയിൽ വേങ്ങാട് ഭാഗത്ത് വൈദ്യുതി തടസ്സപ്പെടും.
മയ്യിൽ ∙ എട്ടേനാൽ ടവർ, എട്ടാംമൈൽ, ഓലക്കാട്, കെഎം ഹോസ്പിറ്റൽ, മണിയങ്കിൽ പഴശി, ഹന്ന ഫുഡ്സ് ട്രാൻസ്ഫോമർ പരിധി 9.00 – 12.00.