ചെറുപുഴ∙ പോസ്റ്റ് ഓഫിസിനു പുതിയ കെട്ടിടം നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണു. ചെറുപുഴ സബ് പോസ്റ്റ് ഓഫിസിനു കെട്ടിടം നിർമിക്കാൻ വേണ്ടി സ്വകാര്യ വ്യക്തിയിൽ നിന്നു ഏറ്റെടുത്ത സ്ഥലത്തിനു ചുറ്റിലും കരിങ്കല്ല് കൊണ്ടു സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ഇതിൽ പടിഞ്ഞാറ് ഭാഗത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ പോസ്റ്റ് ഓഫിസിനു പുതിയ കെട്ടിടം നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണു. ചെറുപുഴ സബ് പോസ്റ്റ് ഓഫിസിനു  കെട്ടിടം നിർമിക്കാൻ വേണ്ടി സ്വകാര്യ വ്യക്തിയിൽ നിന്നു ഏറ്റെടുത്ത സ്ഥലത്തിനു ചുറ്റിലും കരിങ്കല്ല് കൊണ്ടു സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ഇതിൽ പടിഞ്ഞാറ് ഭാഗത്തെ സംരക്ഷണഭിത്തിയാണു കഴിഞ്ഞ ദിവസം തകർന്നത്. കാലപ്പഴക്കത്തെ തുടർന്നാണു സംരക്ഷണഭിത്തി തകർന്നതെന്നു പറയുന്നു. ഏറെ തിരക്കേറിയ ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ഇതിനു സമീപത്തു ഒരു ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ ഓട്ടോറിക്ഷ തൊഴിലാളികളുടെ വിശ്രമകേന്ദ്രം കൂടിയാണിവിടം. 

ശക്തമായ മഴ പെയ്താൽ ശേഷിക്കുന്ന ഭാഗം കൂടി ഇടിഞ്ഞു വീഴാൻ സാധ്യത ഏറെയാണ്. പോസ്റ്റ് ഓഫിസിനു കെട്ടിടം നിർമിക്കാൻ ഏറെ കാലം മുൻപാണ് സ്ഥലം ഏറ്റെടുത്തത്. എന്നാൽ ഓരോ കാരണങ്ങളാൽ കെട്ടിട നിർമാണം നീണ്ടുപോയി. ഏറ്റവും ഒടുവിൽ 2023 ആണു കെട്ടിടം നിർമിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത്.  ഈ വർഷം തന്നെ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുമെന്നാണു സൂചന. എന്നാൽ കരിങ്കല്ല് കൊണ്ടു നിർമിച്ച സംരക്ഷണഭിത്തി മഴക്കാലത്ത് തകർന്നുവീഴുമെന്നാണു നാട്ടുകാർ പറയുന്നത്. ഇത് അപകടത്തിനു ഇടയാക്കും. കാലപ്പഴക്കം ചെന്ന സംരക്ഷണഭിത്തി പൊളിച്ചു മാറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം.