പഴയങ്ങാടി∙പുതിയവളപ്പ് ചൂട്ടാട് അഴിമുഖത്തെ പുലിമുട്ട് നിർമാണം പുനരാരംഭിച്ചില്ല. 10മാസം മുൻപാണ് പുലിമുട്ട് നിർമാണം നിലച്ചത്. കഴിഞ്ഞ കാലവർഷത്തിൽ പുലിമുട്ട് നിർമാണത്തിന് സാധനസാമഗ്രികൾ കൊണ്ട് വരനായി നിർമിച്ച റോഡ് കടലേറ്റത്തിൽ തകർന്നതാണ് പുലിമുട്ടിന്റെ പണി നിലയ്ക്കാൻ കാരണം. മഴക്കാലം കഴിയുന്നതോടെ പണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി∙പുതിയവളപ്പ് ചൂട്ടാട്  അഴിമുഖത്തെ പുലിമുട്ട് നിർമാണം പുനരാരംഭിച്ചില്ല. 10മാസം മുൻപാണ്  പുലിമുട്ട് നിർമാണം നിലച്ചത്. കഴിഞ്ഞ കാലവർഷത്തിൽ പുലിമുട്ട് നിർമാണത്തിന് സാധനസാമഗ്രികൾ കൊണ്ട് വരനായി നിർമിച്ച റോഡ് കടലേറ്റത്തിൽ തകർന്നതാണ്  പുലിമുട്ടിന്റെ പണി നിലയ്ക്കാൻ കാരണം.

മഴക്കാലം കഴിയുന്നതോടെ പണി വീണ്ടും ആരംഭിക്കുമെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്.  എന്നാൽ വീണ്ടും ഒരു മഴക്കാലം അടുത്തെത്തിയിട്ടും  പാതിവഴിയിലായ പുലിമുട്ട് നിർമാണം  എങ്ങുമെത്തിയില്ല.  പുലിമുട്ട് നിർമാണം പൂർത്തിയാകാത്തത് കൊണ്ട് കരയിലേക്ക് വൻ തോതിൽ വെളളം അടിച്ച് കയറുന്നതായും പരാതിയുണ്ട്.

ADVERTISEMENT

അടുത്തിടെ  ഉണ്ടായ കടലേറ്റത്തിൽ  ചൂട്ടാട് ബീച്ച് പാർക്ക് ഭാഗത്തെ  200 മീറ്ററോളം കര ഭാഗം കടലെടുത്തിരുന്നു. ഇതിന്റെ ഭീഷണി ഇനിയും മാറിയിട്ടില്ല. മഴക്കാലം എത്തും മുൻപ്  പുലിമുട്ട് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ  ഈ പ്രദേശത്തിന്റെ നിലനിൽപിന് തന്നെ ഭീഷണിയാകും എന്നാണ് തീരദേശവാസികൾ  പറയുന്നത്.