ഇപിഎഫ്പരാതി പരിഹാരപരിപാടി നാളെ:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും നടത്തുന്ന ‘നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി’ ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി നാളെ നടക്കും. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മിനി കോൺഫറൻസ് ഹാൾ,

ഇപിഎഫ്പരാതി പരിഹാരപരിപാടി നാളെ:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും നടത്തുന്ന ‘നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി’ ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി നാളെ നടക്കും. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മിനി കോൺഫറൻസ് ഹാൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപിഎഫ്പരാതി പരിഹാരപരിപാടി നാളെ:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും നടത്തുന്ന ‘നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി’ ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി നാളെ നടക്കും. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മിനി കോൺഫറൻസ് ഹാൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപിഎഫ് പരാതി പരിഹാര പരിപാടി നാളെ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ്  ഇൻഷുറൻസ് കോർപറേഷനും  നടത്തുന്ന  ‘നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി’ ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി നാളെ  നടക്കും. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മിനി കോൺഫറൻസ് ഹാൾ, കാഞ്ഞങ്ങാട് ടാക്‌സ് ഫോറം ഹാൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് പരിപാടി.

കൗൺസലിങ് സൈക്കോളജി സീറ്റൊഴിവ്
കണ്ണൂർ∙ തളാപ്പ് ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസലിങ് 2024 - 2025 അധ്യയന വർഷത്തിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി (പിജിഡിസിപി) കോഴ്സ‌ിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റിൽ ഒഴിവ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. 9447278001, 8289952801.
Www.hrudayaram.org.

ADVERTISEMENT

ചുമട്ടു തൊഴിലാളികൾക്ക്  ‌ഇൻഷുറൻസ് 
ചുമട്ടു തൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് അവസരം.  അടുത്തുള്ള പോസ്റ്റ് ഓഫിസിൽ പേര് ചേർക്കാം.  ഫോൺ: 0497 2705185.

വിമുക്ത ഭടൻമാർക്ക് സെക്യൂരിറ്റി ഡ്യൂട്ടി 
മേയ് 16ന് തുടങ്ങുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് വഴിപാട് കൗണ്ടർ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ള വിമുക്ത ഭടൻമാർ മേയ് നാലിനകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു.  ഫോൺ: 0497 2700069.

ADVERTISEMENT

അസിസ്റ്റന്റ് പ്രിസൺ ഓഫിസർ നിയമനം
സെൻട്രൽ പ്രിസൺ കറക്‌ഷനൽ ഹോമിൽ  ലൂനാറ്റിക്ക് പ്രിസണേഴ്‌സിനെ നോക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെ നിയമിക്കുന്നു.  വിമുക്ത ഭടൻമാർ മേയ് നാലിനകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു.  ഫോൺ: 0497 2700069.

യുജിസി - നെറ്റ് പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങളിൽ യുജിസി ജൂണിൽ നടത്താൻ നിശ്ചയിച്ച നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ  പരിശീലനം സംഘടിപ്പിക്കുന്നു.  മേയിൽ ജനറൽ പേപ്പറിനായി തുടങ്ങുന്ന 15 ദിവസത്തെ പരിശീലനത്തിന് ആദ്യം റജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് പ്രവേശനം.  ഫോൺ: 0497 2703130.

ADVERTISEMENT

കൗൺസലർമാരുടെ പാനൽ തയാറാക്കുന്നു
തലശ്ശേരി കുടുംബ കോടതിയിലെ കേസുകളിൽ കൗൺസലിങ് നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കുന്നതിനായി പാനൽ തയാറാക്കുന്നു.  അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നു സോഷ്യൽ വർക്കിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയോ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവരും ഫാമിലി കൗൺസലിങ്ങിൽ രണ്ടു വർഷത്തെ പരിചയമുള്ളവരുമായിരിക്കണം.  അപേക്ഷ 30നകം ജഡ്ജ്, ഫാമിലി കോർട്ട്, തലശ്ശേരി എന്ന വിലാസത്തിൽ ലഭിക്കണം.

ഏച്ചൂർ ടൗണിൽ ഇന്ന് ഹർത്താൽ
ഏച്ചൂർ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി ഏച്ചൂർ യൂണിറ്റ് പ്രസിഡന്റും കണ്ണൻസ് ഫുട്‌വെയർ ഉടമയുമായ ടി.കെ.രാജീവന്റെ നിര്യാണത്തിൽ അനുശോചിച്ച് ഏച്ചൂർ ടൗണിൽ ഇന്ന് ഹർത്താൽ ആചരിക്കും.

ടാഫ്കോസ് കാർഷിക സദസ്സ് 
ഇരിക്കൂർ∙ടെക്നിഷ്യൻസ് ആൻഡ് ഫാർമേഴ്സ് കോ ഓർഡിനേഷൻ സൊസൈറ്റി (ടാഫ്കോസ്) സംഘടിപ്പിക്കുന്ന കാർഷിക സദസ്സ് മേയ്1ന് മലപ്പട്ടം തലക്കോട് നടക്കും. തേനീച്ച കൃഷിയെ അടിസ്ഥാനമാക്കി നടത്തുന്ന പരിപാടിയിൽ കർഷകരെ ആദരിക്കും. വിവിധ കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ വാങ്ങാനും പരിചയപ്പെടാനുമുള്ള സംവിധാനങ്ങളും വിത്തുകൾ  കൈമാറാനുള്ള വിത്തുപുരയും ഉണ്ടാകും.

വൈദ്യുതി മുടക്കം 
ചക്കരക്കൽ ∙ ഇന്ന് 8 മുതൽ 5.30 വരെ ചൂള, ചൂള മുത്തപ്പൻ, സഹാറ പ്ലാസ, സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയം, ടൗൺ ഗേറ്റ്, സുന്ദർ രാജ്, സപ്ന മാർട്ട്, തവക്കൽ, ചക്കരക്കൽ ഓഫിസ്, ചക്കരക്കൽ ബസ് സ്റ്റാൻഡ്, പെട്രോൾ പമ്പ്, മലബാർ സിമന്റ്, സഹകാരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. മയ്യി‍ൽ ∙ വേളം വായനശാല, ചാലങ്ങോട്, ഗുഹാറോഡ് ട്രാൻസ്ഫോമർ പരിധി 8.30 – 3.00