മാഹി∙ ദേശീയപാതയിൽ ബലക്ഷയം നേരിടുന്ന മാഹിപ്പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണി നാളെ ആരംഭിക്കും. പാലം പൂർണമായും അടച്ച് നിർമാണം നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം അധികൃതർ നിയന്ത്രിച്ചു. പാലം വഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ മേയ് 10വരെ 12 ദിവസം നിരോധിച്ചതിനാൽ കോഴിക്കോട് നിന്നു കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴി കടന്നു പോകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരിയിൽ നിന്നു കോഴിക്കോട് പോകേണ്ട വാഹനങ്ങൾ ചൊക്ലി– മേക്കുന്ന് മോന്താൽ പാലം വഴിയോ മാഹി പാലത്തിന്റെ അടുത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽ പാലം വഴിയും കടന്നു പോകണം. 2016ൽ പാലം അടച്ച് നിർമാണ പ്രവൃത്തി നടത്തിയിരുന്നു. ലോക്കൽ ബസുകൾ തലശ്ശേരിയിൽ നിന്നും മാഹി പാലം വരെയും വടകര ഭാഗത്തു നിന്നുള്ള ബസുകൾ മാഹി പള്ളിവരെയും നടത്തിയിരുന്നു.

ADVERTISEMENT

നാളെ വീണ്ടും ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഇതേ രീതി പിന്തുടരാനാണ് സാധ്യത. ദീർഘദൂര ബസുകൾ ബൈപാസ് വഴി കടന്നു പോകും. ബൈപാസ് ഉപയോഗപ്പെടുത്താനുള്ള നിർദേശം അധികൃതർ ഇതുവരെ നൽകിയിട്ടില്ല. മുൻ കാലങ്ങളിൽ സ്വീകരിച്ച ഗതാഗത നിയന്ത്രണം ആണ് ഇപ്പോഴും അറിയിപ്പായി പുറത്തിറക്കിയത്.

ചരിത്രം
1933ൽ നിർമിച്ചതാണ് മാഹി പാലം. 1971ൽ പാലത്തിന്റെ തൂൺ നിലനിർത്തി പാലം മാത്രം നിർമിച്ചു. 2003, 2005 വർഷങ്ങളിൽ പാലത്തിന്റെ അടിഭാഗത്ത് ഗുണൈറ്റിങ് നടത്തി പാലം ബലപ്പെടുത്തിയിരുന്നു. 2013 ഓഗസ്റ്റ് 22നു  കേരള പൊതുമരാമത്ത് ചീഫ് എൻജിനീയർ ജോസഫ് മാത്യുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പാലം പരിശോധിച്ച് ബലക്ഷയം സംബന്ധിച്ച് റിപ്പോർട്ട് നൽകി.

ADVERTISEMENT

2016 ജൂൺ 19നു മാഹി പാലം രണ്ട് ആഴ്ച അടച്ച് പാലത്തിന്റെ മേൽ ഭാഗത്ത് സ്ലാബുകൾ തമ്മിലുള്ള വിടവുകൾ സ്ട്രിപ് സീൽ സംവിധാനം ഉപയോഗിച്ച് നികത്തി ബലപ്പെടുത്തുകയും ചെയ്തു. 5 സ്പാനുകളിൽ ആണ് മാഹി പാലം ഉള്ളത്. 2020ൽ ഒക്ടോബർ 20നു ദേശീയപാത സൂപ്രണ്ടിങ് എൻജിനീയർ എം.മുഹമ്മദ് പാലം സന്ദർശിച്ചു. തകർച്ചയ്ക്ക് ഉടൻ പരിഹാരം കാണും എന്ന് പറഞ്ഞു. ഏതാനും വർഷമായി മാഹി പാലത്തിൽ വ്യാപകമായി കുഴികളും റോഡിന്റെ ടാർ പാളി തകർന്നു ഗതാഗതം ദുരിതമാക്കിയിരുന്നു.

പുതിയ പാലം ജനകീയ അവശ്യം
ദേശീയപാതയിൽ കണ്ണൂർ –കോഴിക്കോട് ജില്ലകളെ ബന്ധപ്പെടുത്തുന്ന മാഹി പാലത്തിനു പുതിയ പാലം എന്നത് നാടിന്റെ ജനകീയ ആവശ്യമാണ്. 2013 ഓഗസ്റ്റ് 21നു ബലക്ഷയം നേരിടുന്ന മാഹി പാലത്തിനു പുതിയ പാലമെന്ന അവശ്യം ശക്തമായതിനെ കുറിച്ചും മെട്രോ മനോരമ റിപ്പോർട്ട് നൽകിയിരുന്നു. 22നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു അന്നത്തെ എംഎൽഎ കോടിയേരി ബാലകൃഷ്ണൻ കത്ത് അയച്ചതായി അറിയിച്ചു. മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ നിർദേശത്തെ തുടർന്ന് പുതിയ പാലത്തിന്റെ പ്രാഥമിക പഠനവും നടത്തിയിരുന്നു.

ADVERTISEMENT

പുതുച്ചേരി സർക്കാർ രൂപരേഖ തയാറാക്കി
മാഹി പാലം മാഹിയുടെയും നട്ടെല്ലാണെന്ന തിരിച്ചറിവിൽ പുതുച്ചേരി സർക്കാർ പാലം പ്രശ്നം സജീവമായി പരിഗണിച്ചിരുന്നു. 2004ൽ മാഹി പൊതുമരാമത്ത് വകുപ്പ് രൂപ രേഖ തയാറാക്കി. ഇരു കരകളിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങളും ബന്ധപ്പെട്ടവർക്ക് കൈമാറിയിരുന്നു.പത്തര മീറ്റർ വീതിയും 125 മീറ്റർ നീളവും ഉള്ള പാലത്തിന്റെ രൂപരേഖയാണ് തയാറാക്കിയത്. പാലത്തിന്റെ ഉപരിതലത്തിൽ ഏഴര മീറ്റർ റോഡും ശേഷിച്ചത് നടപ്പാതയും എന്ന രീതിയിലാണ് രൂപരേഖ തയാറാക്കിയത്.

2015 ഓഗസ്റ്റ് 5നു മാഹി ഭാഗത്ത് അപ്രോച്ച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ പുതുച്ചേരി എൻഎച്ച് ഉദ്യോഗസ്ഥർ എക്സിക്യൂട്ടീവ് എൻജിനീയർ വി.ജി.നാഗേശ്വര റാവുവിന്റെ നേതൃത്വത്തിൽ പരിശോധനയും നടത്തി.ന്യൂമാഹിയിൽ സ്ഥലം ഏറ്റെടുക്കൽ ആവശ്യവും ഇല്ല. പൊലീസ് ഔട്ട് പോസ്റ്റിനു സമീപത്ത് നിന്നും ആരംഭിച്ച് നിലവിലുള്ള പാലത്തിന്റെ അരികു ചേർന്ന് തിലക് കോർണറിന്റെ ഓരത്ത് കൂടി നേരെ മുണ്ടോക്ക് കവലയിൽ എത്തുന്നതാണ് പുതിയ പാലത്തിന്റെ രൂപ രേഖ.

പുതിയ പാലം കടലാസിൽ
പുതിയ പാലം എന്ന ആവശ്യം ഇനി എന്ന് യാഥാർഥ്യമാവും എന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. ന്യൂമാഹിയിൽ നിന്നു വിളിപ്പാട് അകലെ ബൈപാസിൽ മയ്യഴിപ്പുഴയ്ക്ക് ഭീമൻ പാലം നിലവിൽ വന്നതിനാൽ ദേശീയപാത അധികൃതർക്ക് മാഹി പാലത്തിന്റെ കാര്യത്തിൽ താൽപര്യം ഇല്ലെന്നാണ് പറയുന്നത്. അറ്റകുറ്റപ്പണിക്ക് മാഹി പാലം അടച്ച് നിർമാണം പൂർത്തിയാവുന്നതോടെ എൻഎച്ച് അധികൃതർ മാഹി പാലത്തിന്റെ കാര്യത്തിൽ പുതിയപാലം ആവശ്യം അവഗണിക്കാൻ സാധ്യത കൂടിയതായി മാഹിക്കാർ 
ആശങ്കപ്പെടുകയാണ്.