മമ്പറം ∙ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച റിട്ട.അധ്യാപകന്റെ സ്കൂട്ടർ നശിപ്പിക്കുകയും കൃഷിയിടത്തിൽ അക്രമം നടത്തുകയും ചെയ്തതായി പരാതി. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂർ യുപി സ്‌കൂളിൽ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച പൊയനാട് നന്ദനം വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്പറം ∙ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച റിട്ട.അധ്യാപകന്റെ സ്കൂട്ടർ നശിപ്പിക്കുകയും കൃഷിയിടത്തിൽ അക്രമം നടത്തുകയും ചെയ്തതായി പരാതി. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂർ യുപി സ്‌കൂളിൽ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച പൊയനാട് നന്ദനം വീട്ടിൽ പി.നരേന്ദ്രബാബുവിന്റെ സ്കൂട്ടർ അടിച്ചുതകർക്കുകയും കൃഷിയിടത്തിലെ വാഴകൾ വെട്ടി നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. മൈലുള്ളിമെട്ടയിലുള്ള ഇദ്ദേഹത്തിന്റെ വയലിലെ 30ഓളം വാഴകളാണ് വെട്ടിനശിപ്പിച്ചത്. നരേന്ദ്ര ബാബുവിന്റെ പരാതിയിൽ പിണറായി പൊലീസ് കേസെടുത്തു.കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രവർത്തകനായിരുന്ന നരേന്ദ്ര ബാബു ഇപ്പോൾ കോൺഗ്രസിന്റെ പെൻഷൻ സംഘടനയായ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷന്റെ ഭാരവാഹികൂടിയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മമ്പറത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് പ്രകടനം നടന്നു. മമ്പറം ദിവാകരൻ, പി.പി.കൃഷ്ണൻ, പി.കെ.ഇന്ദിര തുടങ്ങിയവർ നേതൃത്വം നൽകി.