കണ്ണൂർ∙ ഏഴിമല നാവിക അക്കാദമിയിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡ് പണിതതിന് ചെലവിട്ട തുക സംബന്ധിച്ച ഫയൽ ഹാജരാക്കാത്തതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി രേഖകൾ കണ്ടെത്താൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഏഴിമല നാവിക അക്കാദമി ടോപ്പ്റോഡിന്റെ O/000 മുതൽ 6/420 വരെയുള്ള ഭാഗത്ത് ശേഷി വർധിപ്പിക്കാൻ 1998ൽ നടത്തിയ 1,71,29,902 രൂപയുടെ പണികൾ സംബന്ധിച്ച് വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ഏഴിമല നാവിക അക്കാദമിയിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡ് പണിതതിന് ചെലവിട്ട തുക സംബന്ധിച്ച ഫയൽ ഹാജരാക്കാത്തതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി രേഖകൾ കണ്ടെത്താൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഏഴിമല നാവിക അക്കാദമി ടോപ്പ്റോഡിന്റെ O/000 മുതൽ 6/420 വരെയുള്ള ഭാഗത്ത് ശേഷി വർധിപ്പിക്കാൻ 1998ൽ നടത്തിയ 1,71,29,902 രൂപയുടെ പണികൾ സംബന്ധിച്ച് വിവിധ ഓഫിസുകളിലെ ഫയലുകളാണ് കാണാതായത്. ഇതു സംബന്ധിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ, ചീഫ് എൻജിനീയർ തുടങ്ങിയവരുടെ ഓഫിസുകളിൽ ഉണ്ടായിരുന്ന ഫയലുകൾ കാണാനില്ലെന്നാണ് വിവരാവകാശ കമ്മിഷന് ലഭിച്ച മറുപടി.

ചന്ദ്രഗിരി കൺസ്ട്രക്‌ഷൻ കമ്പനിയാണ് ഈ ജോലി നിർവഹിച്ചത്. തെളിവെടുപ്പിൽ കമ്പനിക്ക് 73,91,032 നൽകിയതായി കണ്ടെത്തി. എന്നാൽ തുടർപ്രവൃത്തികളുടെയോ വീണ്ടും നൽകേണ്ട തുകയുടെയോ പണി പൂർത്തിയാക്കിയതിന്റെയോ രേഖകൾ കണ്ടെത്താനായില്ല. റോഡിന് നിർദേശം സമർപ്പിക്കുന്നതു മുതൽ പണം അനുവദിച്ചു നൽകുന്നതുവരെ വിവിധ തലങ്ങളിൽ ഫയലുകൾ രൂപപ്പെട്ടിരുന്നു. ഇവ കണ്ടെത്താൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ശ്രമിച്ചിട്ടും കണ്ടെത്താനായില്ല.

ADVERTISEMENT

വിഷയം സംശയത്തിന്റെ നിഴലിലാണെന്നും അതിനാൽ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം നിർദേശിച്ചു. അംഗീകൃത പിഎസി, റിവൈസ്ഡ് എസ്റ്റിമേറ്റ്, ബിൽകോപ്പി, എം ബുക്കിന്റെ പകർപ്പ്, ഭരണാനുമതി, സാങ്കേതികാനുമതി, സാമ്പത്തികാനുമതി, ടെൻഡർ, പണി അനുവദിച്ച് നൽകൽ, പൂർത്തീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും കാണാനില്ല. ഈ ജോലി സംബന്ധിച്ച് ഓഡിറ്റ് നടക്കുന്നതിന് മുൻപാണ് ഈ ഫയലുകളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ ഇടപെട്ട് തീർപ്പുകൽപിക്കാൻ വിവരാവകാശ കമ്മിഷനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നാലു ഹിയറിങ്ങും സൂപ്രണ്ടിങ് എൻജിനീയർമാർ, ചീഫ് എൻജിനീയർ എന്നിവരുമായി ചർച്ചയും നടത്തിയ ശേഷമാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.