തളിപ്പറമ്പ്∙ ദേശീയപാതയിൽ സൈഡ് നൽകാത്തതിന്റെ പേരിൽ ജീപ്പിലെത്തിയവർ നഗരത്തിൽ സ്വകാര്യ ബസ് തടഞ്ഞിട്ടത് സംഘർഷം സൃഷ്ടിച്ചു. ഇന്നലെ വൈകിട്ടാണ് തളിപ്പറമ്പ് ദേശീയപാതയിലെ കണ്ണൂർ ബസ് സ്റ്റോപ്പിൽ സംഘർഷം നടന്നത്.പയ്യന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പിന്നാലെ വന്ന വാഹനങ്ങൾക്ക് തീരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ ദേശീയപാതയിൽ സൈഡ് നൽകാത്തതിന്റെ പേരിൽ ജീപ്പിലെത്തിയവർ നഗരത്തിൽ സ്വകാര്യ ബസ് തടഞ്ഞിട്ടത് സംഘർഷം സൃഷ്ടിച്ചു. ഇന്നലെ വൈകിട്ടാണ് തളിപ്പറമ്പ് ദേശീയപാതയിലെ കണ്ണൂർ ബസ് സ്റ്റോപ്പിൽ സംഘർഷം നടന്നത്. പയ്യന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പിന്നാലെ വന്ന വാഹനങ്ങൾക്ക് തീരെ സൈഡ് നൽകാതെ ഓടിച്ച് വന്നുവെന്നാണ് ആരോപണം. സ്വകാര്യബസിനു  പിന്നാലെയുള്ള കെഎസ്ആർടിസി ബസ് കയറി പോകാതിരിക്കാനാണ് ഈ ബസ് ഇത്തരത്തിൽ ഓടിച്ചതെന്നും പരാതിയുണ്ട്. 

ഇതിന് പിന്നാലെ വന്ന ജീപ്പിലെ യാത്രക്കാർക്കും സൈഡ് ലഭിച്ചില്ലത്രേ. ഇതേ തുടർന്ന് സ്വകാര്യ ബസ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ ജീപ്പ് മുന്നിൽ നിർത്തി ബസ് തടഞ്ഞു. സൈഡ് നൽകാത്തതിനെ കുറിച്ച് ജീപ്പ് ഓടിച്ചയാൾ ബസ് ഡ്രൈവറെ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

ADVERTISEMENT

സംഭവം കണ്ട് വൻ ജനാവലിയും സ്ഥലത്ത് തടിച്ച് കൂടിയതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തി ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനിടയിൽ ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. ജീപ്പിൽ ഓടിച്ചയാളുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതിനാൽ അടുത്ത ദിവസം ഇരുവരോടും ഹാജരാകാൻ നിർദേശിച്ചതായി പൊലീസ് പറഞ്ഞു.