ഇരിട്ടി∙ കനത്ത മഴയിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. ഇതോടെ കെട്ടിടം അപകടാവസ്ഥയിലായി. ഇരിട്ടി നേരംപോക്ക് റോഡിൽ പഴയ ഗവ.ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയത്തിന്റെ വർഷങ്ങൾ പഴക്കമുള്ള ചുറ്റുമതിലാണ് ഇന്നലെ രാത്രി കനത്ത മഴയിൽ ഇടിഞ്ഞത്. നേരംപോക്ക് ഭാഗത്തെ മഴവെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ കനത്ത മഴയിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. ഇതോടെ കെട്ടിടം അപകടാവസ്ഥയിലായി. ഇരിട്ടി നേരംപോക്ക് റോഡിൽ പഴയ ഗവ.ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയത്തിന്റെ വർഷങ്ങൾ പഴക്കമുള്ള ചുറ്റുമതിലാണ് ഇന്നലെ രാത്രി  കനത്ത മഴയിൽ ഇടിഞ്ഞത്.നേരംപോക്ക് ഭാഗത്തെ മഴവെള്ളം കുത്തിയൊലിച്ചു പോകുന്ന ഓവുചാലിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞത്. ഇതോടെ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റുമതിലിനോടു ചേർന്ന ഭാഗവും ഇടിഞ്ഞുതാഴ്ന്നു. ഓവുചാലിലൂടെ വെള്ളം ഒഴുകുന്നതും തടസ്സപ്പെട്ടു. സേനാ വാഹനങ്ങൾ പാർക്ക് ചെയ്യാനാകാത്ത സ്ഥിതിയുമായി. ഇടിച്ചിൽ അടിത്തറയെ ബാധിക്കുന്ന നിലയിൽ ആയതിനാൽ അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്ന പഴകിയ കെട്ടിടവും അപകടാവസ്ഥയിലായി.

മട്ടന്നൂർ കളറോഡിൽ ചെളിയും മണ്ണും ഒഴുകി നാശനഷ്ടമുണ്ടായ പ്രദേശം സണ്ണി ജോസഫ് എംഎൽഎ സന്ദർശിക്കുന്നു.

സമീപത്തെ മതിലും ഏതു നിമിഷവും നിലം പതിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം മതിലിൽ വിള്ളൽ കണ്ടതിനാൽ ഇവിടെ പാർക്ക് ചെയ്തിരുന്ന ജീപ്പ് മാറ്റിയതിനാൽ വാഹനം തകരാതെ രക്ഷപ്പെട്ടു. വിവിധ ദുരന്തങ്ങളിൽ നാടിന്റെ രക്ഷകരാകുന്ന ഇരിട്ടി അഗ്നിരക്ഷാ സേനയ്ക്ക് സ്വന്തം കെട്ടിടമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കം ഉണ്ട്. സ്ഥലം അനുവദിച്ചെങ്കിലും കഴിഞ്ഞ ബജറ്റിലും കെട്ടിടം നിർമിക്കുന്നതിനു ഫണ്ട് അനുവദിക്കാതെ അവഗണിക്കുകയായിരുന്നു. കാലപ്പഴക്കം മൂലം തകർച്ചയിലായ അഗ്നിരക്ഷാ നിലയം മന്ദിരം മണ്ണിടിച്ചിലോടെ കൂടുതൽ കൂടുതൽ ഭീഷണിയിലായി. ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത സന്ദർ‌ശിച്ചു.

ADVERTISEMENT

ചെളിയും മണ്ണും കുത്തിയൊഴുകി വീടുകൾക്ക് നാശം
ശക്തമായ മഴയിൽ കളറോഡിൽ ചെളിയും മണ്ണും കുത്തിയൊഴുകി വീടുകൾക്ക് നാശം. കളറോഡ് തോടിനു സമീപത്തെ കെ.അഷറഫ്, ബഷീർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. സണ്ണി ജോസഫ് എംഎൽഎ പ്രദേശം സന്ദർശിച്ചു. വീട്ടുമുറ്റവും റോഡും കൃഷിയിടങ്ങളും ചെളിവെള്ളത്തിൽ മുങ്ങി. ഡ്രെയ്നേജ് കവിഞ്ഞൊഴുകിയതാണ് പ്രദേശത്ത് വെള്ളം കയറാൻ ഇടയായത്. 19ാം മൈലിലെ കുറ്റൻ കുന്ന് ഇടിച്ചു നിരപ്പാക്കുന്ന സ്ഥലത്തു നിന്നുള്ള മണ്ണ് അടക്കമാണ് മഴ വെള്ളത്തിനൊപ്പം ഒഴുകിയത്. ഡ്രെയ്നേജിൽ മണ്ണു നിറഞ്ഞതാണ് വെള്ളം കവിഞ്ഞൊഴുകാൻ ഇടയായതെന്ന് പറയുന്നു.

മഴ വെളളം ഒഴുകി നാശ നഷ്ടമുണ്ടാകുന്നത് കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്ന് എംഎൽഎ പറഞ്ഞു. ഇരിട്ടി നഗരസഭ കൗൺസിലർ പി.കെ.ബൾക്കീസ്, ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ എന്നിവരും പ്രദേശം സന്ദർശിച്ചു.