കാസർകോട്∙ പൗരത്വ നിയമത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടേക്കു നടത്തുന്ന ലോങ് മാർച്ചിനു കാസർകോട്ട് ആവേശകരമായ തുടക്കം.ജാഥാ ലീഡർ രാജ്മോഹൻ ഉണ്ണിത്താനു പതാക കൈമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അസാധാരണമായൊന്നും സംഭവിച്ചില്ലെങ്കിൽ സുപ്രീം കോടതി പൗരത്വ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙  പൗരത്വ നിയമത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടേക്കു നടത്തുന്ന ലോങ് മാർച്ചിനു കാസർകോട്ട് ആവേശകരമായ തുടക്കം. ജാഥാ ലീഡർ രാജ്മോഹൻ ഉണ്ണിത്താനു പതാക കൈമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 

അസാധാരണമായൊന്നും സംഭവിച്ചില്ലെങ്കിൽ സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമം വലിച്ചെറിയുമെന്നു ചെന്നിത്തല പറഞ്ഞു. 60 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടായിട്ടില്ല. രണ്ടാം മോദി ഭരണത്തിൽ ജനങ്ങളുടെ ഭീതി വർധിച്ചു. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റണമെങ്കിൽ ആ മത വിഭാഗം ആവശ്യപ്പെടണം. 

ADVERTISEMENT

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പൗരത്വ നിയമം നടപ്പാക്കിയത് 1955 ലാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം തെളിയിക്കുന്നതു പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ലെന്നും കേരള ഗവർണർ ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ എം.സി.കമറുദ്ധീൻ,എൻ.എ നെല്ലിക്കുന്ന്, കെപിസിസി 'ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, സെക്രട്ടറിമാരായ കെ.നീലകണ്ഠൻ, ജി.രതികുമാർ, മുസ്‍ലിംലീഗ്  സംസ്ഥാന ട്രഷറർ  സി.ടി.അഹമ്മദലി, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി തലശ്ശേരി അതിരൂപതാ വികാരി റവ.ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ,യുഡിഎഫ് നേതാക്കളായ ടി.ഇ.അബ്ദുല്ല, എ.അബ്ദുൽ റഹ്മാൻ, ഹരീഷ ബി.നമ്പ്യാർ കരിവെള്ളൂർ വിജയൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, വി.കമ്മാരൻ, കെപിസിസി അംഗങ്ങളായ പി.എ.അഷറഫലി, കെ.വി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

ജാഥയുടെ ആദ്യ ദിവസത്തെ സമാപനം ഉദുമയിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.  രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ഇന്ന് ഉദുമയിൽ നിന്നു തുടങ്ങുന്ന മാർച്ച് വൈകിട്ട് കാഞ്ഞങ്ങാട്ട് സമാപിക്കും.