മുള്ളേരിയ ∙ പയസ്വിനിപ്പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തി കൂറ്റൻ മണൽത്തിട്ടകൾ. പുഴയുടെ നടുവിൽ മണ്ണും മണലും അടിഞ്ഞുകൂടി ചില ഭാഗങ്ങളിൽ വലിയ തുരുത്തുകളായി മാറിയിട്ടുണ്ട്. കരയേക്കാൾ കൂടുതൽ ഉയരത്തിലാണ് ഈ തുരുത്തുകൾ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തു പുഴ നിറഞ്ഞൊഴുകുന്ന സമയത്തു പോലും ഇവയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളേരിയ ∙ പയസ്വിനിപ്പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തി കൂറ്റൻ മണൽത്തിട്ടകൾ. പുഴയുടെ നടുവിൽ മണ്ണും മണലും അടിഞ്ഞുകൂടി ചില ഭാഗങ്ങളിൽ വലിയ തുരുത്തുകളായി മാറിയിട്ടുണ്ട്. കരയേക്കാൾ കൂടുതൽ ഉയരത്തിലാണ് ഈ തുരുത്തുകൾ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തു പുഴ നിറഞ്ഞൊഴുകുന്ന സമയത്തു പോലും  ഇവയിലേക്കു വെള്ളമെത്താറില്ല. 

ഇപ്പോഴത്തെ ജലനിരപ്പിൽ നിന്ന് ഒന്നു മുതൽ 7 മീറ്റർ വരെ ഉയരമുണ്ട് ഇവയ്ക്ക്. ഓരോ വർഷവും ഇവയുടെ ഉയരം വർധിക്കുന്നതായി പരിസരവാസികൾ പറയുന്നു. ഇതുമൂലം പുഴയുടെ സംഭരണശേഷി പകുതിയിൽ താഴെയായി കുറഞ്ഞു.  മഴക്കാലത്ത് പുഴ കര കവിഞ്ഞ് സമീപത്തെ തോട്ടങ്ങളിലേക്കും റോഡിലേക്കും വെള്ളം കയറാനുള്ള പ്രധാന കാരണവും ഇതു തന്നെ. കൊറ്റുമ്പയിൽ വലിയൊരു ഫുട്ബോൾ മൈതാനം തന്നെ പുഴയുടെ നടുവിലുണ്ട്.

ADVERTISEMENT

പുഴ ഗതിമാറി ഒഴുകാനും ഇവ കാരണമാകുന്നു. 2019 ലെ പ്രളയകാലത്ത് പുഴയുടെ ഉദ്ഭവസ്ഥലമായ കുടക് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻതോതിൽ ചെളി ഈ ഭാഗത്ത് എത്തിയിരുന്നു. ഇതൊന്നും നീക്കം ചെയ്തിട്ടില്ല. പുഴയിലെ മണൽ ഓഡിറ്റ് പൂർത്തിയാകാത്തതിനാൽ എത്രത്തോളം മണൽ ഉണ്ടെന്നു കണക്കില്ല. ഓഡിറ്റിനായി 2015 ലാണ് പയസ്വിനിപ്പുഴയിലെ അംഗീകൃത മണൽകടവുകൾ അധികൃതർ റദ്ദാക്കിയത്. 4 വർഷം കഴിഞ്ഞിട്ടും ഓഡിറ്റ് പൂർത്തിയായിട്ടില്ല. ഒഴുക്ക് തടസ്സപ്പെടുത്തുന്ന മണ്ണും മണലും ചെളിയും നീക്കി പുഴയെ വീണ്ടെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.