കാസർകോട് ∙ മിയ്യപദവ് വിദ്യാവർധക സ്കൂളിലെ അധ്യാപിക ചിഗറുപദവിയിലെ ബി.കെ.രൂപശ്രീയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഡിവൈഎസ്പി എ.സതീഷ്കുമാർ, മഞ്ചേശ്വരം അഡീഷനൽ എസ്ഐ പി.ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പൊലീസ് മേധാവിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ മിയ്യപദവ് വിദ്യാവർധക സ്കൂളിലെ അധ്യാപിക ചിഗറുപദവിയിലെ ബി.കെ.രൂപശ്രീയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഡിവൈഎസ്പി എ.സതീഷ്കുമാർ,  മഞ്ചേശ്വരം അഡീഷനൽ എസ്ഐ പി.ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്നാണു കേസ് കൈമാറിയത്.

രൂപശ്രീ

കേസിൽ വനിതാ കമ്മിഷൻ ഇന്നലെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി സഹഅധ്യാപകനെ വീണ്ടും ചോദ്യം ചെയ്തു. ഈ അധ്യാപകൻ ലക്ഷക്കണക്കിനു രൂപ വായ്പ എടുത്തിരുന്നതായും അതിനു ജാമ്യം നിന്നത് രൂപശ്രീ ആയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രൂപശ്രീയുടേതു മുങ്ങി മരണമാണെന്നാണു ഫോറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ.

ADVERTISEMENT

എന്നാൽ കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണു ബന്ധുക്കളും നാട്ടുകാരും. ഈ മാസം 16 നു സ്കൂളിലേക്കു പോകുന്നുവെന്നു പറഞ്ഞാണു രൂപശ്രീ ഭർതൃ വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചയ്ക്കു ശേഷം സ്കൂളിൽ നിന്നു സ്വന്തം സ്കൂട്ടറിൽ മടങ്ങുകയും ചെയ്തു.  വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു കാണാതായ വിവരം അറിയുന്നത്. 18ന് രാവിലെയാണു മൃതദേഹം പെർവാഡ് കടപ്പുറത്ത് കാണപ്പെട്ടത്. 

കാണാതായ ഫോണുകൾ നാടകീയമായി കണ്ടെത്തി

ADVERTISEMENT

രൂപശ്രീയുടെ കാണാതായ ഫോണുകളിൽ ഒന്ന് വീട്ടിൽ നിന്നു തന്നെ കണ്ടെത്തി. ജനൽ പാളിയുടെ അരികിൽ വച്ച നിലയിലായിരുന്നു ഫോൺ. രൂപശ്രീയെ കാണാനില്ലെന്നു പരാതി ലഭിച്ചശേഷം ഫോൺ കണ്ടെത്താൻ സൈബർസെല്ലിന്റെ സഹായത്താൽ  ടവർ ലൊക്കേഷനും ഫോൺ വച്ചിട്ടുള്ള സ്ഥലവും തിരിച്ചറിഞ്ഞു സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. പിന്നീടാണു നാടകീയമായി ഫോൺ രൂപശ്രീയുടെ മുറിയുടെ ജനൽപാളിയുടെ അരികിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതെങ്ങനെ സംഭവിച്ചുവെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

കടൽത്തീരത്ത് എങ്ങനെ എത്തി എന്നത് ദുരൂഹം

ADVERTISEMENT

രൂപശ്രീയുടെ സ്കൂട്ടർ ദുർഗിപ്പള്ളയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണു കണ്ടെത്തിയത്. ഇവിടെ നിന്ന് ഏഴ് കിലോ മീറ്റർ അകലെയാണ് കടപ്പുറം.  ഇത്ര ദൂരെ സ്കൂട്ടർ നിർത്തി കണ്വതീർഥ കടപ്പുറത്തേക്കു രൂപശ്രീ നടന്നുപോകാൻ സാധ്യതയില്ലെന്നാണു നാട്ടുകാർ പറയുന്നത്. മറ്റൊരു വാഹനത്തിലാകാം കടൽതീരത്തേക്ക് എത്തിയതെന്നാണു നാട്ടുകാരുടെ സംശയം.  

പൊലീസ് വലയം ഭേദിച്ച് നാട്ടുകാരുടെ പ്രതിഷേധം

അധ്യാപിക രൂപശ്രീയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു സ്കൂളിലേക്കു നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാർഥികൾ അടക്കം പ്രതിഷേധത്തിൽ അണിനിരന്നു. പൊലീസ് വലയം ഭേദിച്ചു പ്രതിഷേധക്കാർ സ്കൂൾ കോംപൗണ്ടിലേക്ക് ഇരച്ചുകയറി. പലരും മതിൽചാടിയും സ്കൂളിനകത്തെത്തി. സ്കൂളിനകത്തു നാട്ടുകാരുടെ യോഗവും നടന്നു.  കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. സിദ്ദീഖ്, രവീന്ദ്ര,മഹേഷ്, അലി മിയ്യപദവ്, നൗഫൽ, ജയാനന്ദ എന്നിവർ പ്രസംഗിച്ചു.