കാസർകോട് ∙ കാസർകോടിനെ കോവിഡ് രോഗത്തിന്റെ ഹോട്സ്പോട്ട് മേഖലകളിൽ ഒന്നായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധന കൂടുതൽ വ്യാപകമാക്കും. വീടുവീടാന്തരം എത്തിയുള്ള അന്വേഷണം, ശ്വാസസംബന്ധമായ പ്രശ്നം അലട്ടുന്നവരെ കണ്ടെത്തൽ, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വരാനിടയുള്ള പരമാവധി പേരെ തിരിച്ചറിയുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കാസർകോടിനെ കോവിഡ് രോഗത്തിന്റെ ഹോട്സ്പോട്ട് മേഖലകളിൽ ഒന്നായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധന കൂടുതൽ വ്യാപകമാക്കും. വീടുവീടാന്തരം എത്തിയുള്ള അന്വേഷണം, ശ്വാസസംബന്ധമായ പ്രശ്നം അലട്ടുന്നവരെ കണ്ടെത്തൽ, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വരാനിടയുള്ള പരമാവധി പേരെ തിരിച്ചറിയുക തുടങ്ങിയവും കർശനമായി നടപ്പാക്കും. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കവും യാത്രവഴികളും പൂർണമായും കണ്ടെത്തി മുഴുവൻ പേരെയും പരിശോധനയ്ക്കു വിധേയമാക്കും. അതേസമയം, സ്രവസാംപിൾ പരിശോധന നിലവിലുള്ള മാനദണ്ഡ പ്രകാരം തന്നെ തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടു പേർക്കു കൂടി കോവിഡ്; ജില്ലയിൽ 108 കോവിഡ് രോഗികൾ

ADVERTISEMENT

കാസർകോട്∙ സമ്പർക്കത്തിലൂടെ രണ്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ്–19 രോഗം ബാധിച്ചവരുടെ എണ്ണം 108 ആയി ഉയർന്നു. തളങ്കര സ്വദേശികളായ 56 വയസുള്ള സ്ത്രീയും 23 വയസുള്ള പുരുഷനുമാണ് ഇന്നലെ രോഗം സ്ഥിരികരിച്ചത്. ഇതോടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പതായി. രോഗബാധിതരായ 108 പേരി‍ൽ ഒൻപതു പേർ കോഴിക്കോട്, പരിയാരം മെഡിക്കൽ കോളജുകളിലും ബാക്കിയുള്ളവർ കാസർകോട് ജില്ലയിലെ വിവിധ ആശുപത്രികളിലുമാണ്. ഇന്നലെ ശേഖരിച്ച 116 സാംപിൾ ഉൾപ്പെടെ 467 പേരുടെ പരിശോധന ഫലമാണു വരാനുള്ളത്.

ഇതിൽ ഏറെയും സമ്പർക്കത്തിലൂടെ രോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സുചിപ്പിച്ചു. ആശുപത്രിയിലുള്ള 163 പേർ ഉൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 7733 പേരാണ്. ഇന്നലെ പുതുതായി 37 പേരെ കൂടി ഐസലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചവരിൽ ഏറെയും സ്ത്രീകളാണ്. മദ്യപാന ആസക്തി ഉള്ളവരിൽ വിടുതൽ രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സമീപിച്ചു ചികിത്സ തേടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

ജില്ലയ്ക്ക് പ്രത്യേക കർമ പദ്ധതി: മുഖ്യമന്ത്രി

കാസർകോട് ∙ കോവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കാൻ ജില്ലയ്ക്കു വേണ്ടി പ്രത്യേക കർമ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അറിയിച്ചു. കാസർകോട് ഗവ. മെഡിക്കൽ കോളജിൽ കോവിഡ് സെന്റർ പ്രവർത്തനം ആരംഭിക്കും. കേരള കേന്ദ്ര സർവകലാശാല ലാബിൽ കൊറോണ വൈറസ് പരിശോധനയ്ക്ക് ഐസിഎംആർ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.