മധൂർ ∙ കോവിഡ് ലോക്ഡൗണിൽ വെള്ളരി വിപണിയിലെത്തിക്കാൻ കഴിയാതെ കുടുങ്ങിയ കർഷകന് മലയാള മനോരമയും കൃഷി വകുപ്പും തുണയായി. പട്‌ല മൊഗർ ഹൗസിൽ മുസ്തഫ അറബി 2 ടൺ വെള്ളരി വിപണിയിലെത്തിക്കാൻ മലയാള മനോരമയുടെ സഹായം തേടുകയായിരുന്നു. വിവരം അറിഞ്ഞു ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.സജിനിമോൾ, ഡപ്യൂട്ടി ഡയറക്ടർ ആർ.വീണാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധൂർ ∙ കോവിഡ് ലോക്ഡൗണിൽ വെള്ളരി വിപണിയിലെത്തിക്കാൻ കഴിയാതെ കുടുങ്ങിയ കർഷകന് മലയാള മനോരമയും കൃഷി വകുപ്പും തുണയായി. പട്‌ല മൊഗർ ഹൗസിൽ മുസ്തഫ അറബി 2 ടൺ വെള്ളരി വിപണിയിലെത്തിക്കാൻ മലയാള മനോരമയുടെ സഹായം തേടുകയായിരുന്നു. 

വിവരം അറിഞ്ഞു ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.സജിനിമോൾ, ഡപ്യൂട്ടി ഡയറക്ടർ ആർ.വീണാ റാണി, അസി.ഡയറക്ടർ കെ.എൻ.ജ്യോതികുമാരി, മധൂർ കൃഷിഭവൻ ഓഫിസർ ബിന്ദു ജോർജ് എന്നിവർ വെള്ളരിപ്പാടം സന്ദർശിച്ചു. വെള്ളരിക്കു പുറമെ 3 ക്വിന്റൽ മത്തനും വിപണിയിലേക്കെടുത്തു.

ADVERTISEMENT

 ഒരു ടൺ വെള്ളരിയും 3 ക്വിന്റൽ മത്തനും കണ്ണൂർ ഹോർട്ടി കോർപിനു കൈമാറി. ശേഷിച്ചത് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്ന സന്നദ്ധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇക്കോ ഷോപ്പുകൾക്കുമായി നൽകി. മധൂർ പഞ്ചായത്തിലെ മികച്ച കർഷകനാണ് മുസ്തഫ അറബി.