കാസർകോട്∙ വിദേശത്ത് നിന്നെത്തിയ 7 പേർ ഉൾപ്പെടെ ജില്ലയിൽ പുതുതായി 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 180 പേർക്ക് സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. 2 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇന്നലെ 327 ഉൾപ്പെടെ 14719 പേർക്കാണ് കോവിഡ് നെഗറ്റീവായത്. 2606 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17495

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ വിദേശത്ത് നിന്നെത്തിയ 7 പേർ ഉൾപ്പെടെ  ജില്ലയിൽ പുതുതായി 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 180 പേർക്ക് സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. 2 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.  ഇന്നലെ  327  ഉൾപ്പെടെ 14719 പേർക്കാണ്  കോവിഡ് നെഗറ്റീവായത്. 2606 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെ 17495 പേരാണ് കോവിഡ് ബാധിതരായത്.  പള്ളിക്കരയിലെ കുഞ്ഞബ്ദുല്ല  (60) കളളാറിലെ കരുണൻ (75) ചെങ്കളയിലെ  പ്രസന്നകുമാർ (46) എന്നിവരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 4586 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.190 പേരുടെ പരിശോധനാ ഫലമാണ് കിട്ടാനുള്ളത്.‌

ADVERTISEMENT

കോവിഡ് മുക്തരായി സ്നേഹാലയത്തിലെ 83  അന്തേവാസികളും  

മഞ്ചേശ്വരം ∙ പുനരധിവാസകേന്ദ്രമായ സ്നേഹാലയത്തിലെ 83  അന്തേവാസികളും  കോവിഡ് മുക്തരായതിന്റെ ആശ്വാസത്തിൽ ആരോഗ്യ വകുപ്പ്.  കഴിഞ്ഞ 5നാണ് സ്നേഹാലയത്തിലെ 259 പേർക്ക് പരിശോധന നടത്തിയത്. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ശാരീരികമായും മാനസികമായും അവശത അനുഭവിക്കുന്നവർ, കിടപ്പു രോഗികൾ , പ്രായമായവർ എന്നിവരുൾപ്പെട്ടവരായിരുന്നു പോസിറ്റീവായവർ. കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് ഇവരെ  മാറ്റുകയെന്നത് വെല്ലുവിളി.  എന്നാൽ സ്നേഹാലയ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു  കെട്ടിടം ഇവരുടെ ചികിത്സയ്ക്കായി വിട്ടു നൽകി. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാർക്ക് കോവിഡ് പരിചരണത്തിനുള്ള പ്രത്യേക പരിശീലനം നൽകി. 

ADVERTISEMENT

മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ ഷൈന,ഹെൽത്ത് ഇൻസ്‌പെക്ടർ ലിയാഖത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ കൃത്യമായ ഇടവേളകളിൽ ഇവരുടെ രോഗ വിവരങ്ങൾ വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.മാനേജിങ് ഡയറക്റ്റർ ജോസഫ് ക്രസ്റ്റയുടെ നേതൃത്വത്തിൽ ഇവർക്കായി പോഷക സമൃദ്ധമായ ഭക്ഷണം നൽകി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മുഴുവൻ പേരും കോവിഡ് മുക്തരായത്.

ADVERTISEMENT