കുമ്പള∙ ആർഭാട ജീവിതത്തിനായി പണം കണ്ടെത്താൻ ബൈക്കുകൾ കവർന്നു വിൽപന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായി തൊട്ടിയിലെ മുഷ്ക്കാൻ മൻസിലിലെ സാഹീർ (25)നെയാണ് സിഐ പി.പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മംഗളൂരുവിൽ നിന്നു കവർന്ന ബൈക്കും പിടികൂടി. ഉപ്പളയിലെ ഒരു കടയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പള∙ ആർഭാട ജീവിതത്തിനായി പണം കണ്ടെത്താൻ ബൈക്കുകൾ കവർന്നു വിൽപന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായി തൊട്ടിയിലെ മുഷ്ക്കാൻ മൻസിലിലെ സാഹീർ (25)നെയാണ് സിഐ പി.പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം പിടികൂടിയത്. മംഗളൂരുവിൽ നിന്നു കവർന്ന ബൈക്കും പിടികൂടി. ഉപ്പളയിലെ ഒരു കടയിലെ ജീവനക്കാരനായ സാഹീർ മംഗളൂരുവിലെ 4 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായി 14 ബൈക്കുകൾ കവർന്നതായി പൊലീസ് പറഞ്ഞു. മംഗളൂരുവിൽ നിന്നു കവർന്ന ബൈക്കുകൾ ഉപ്പളയിലും പരിസര പ്രദേശങ്ങളിലുമായി വിൽപന നടത്തി ആർഭാട ജീവിതം നയിക്കുകയായിരുന്നു.

വാഹന പരിശോധന നടത്തുന്നതിനിടെയാണ് സാഹീർ പിടിയിലായത്.  കവരുന്ന കർണാടക റജിസ്ട്രേഷനിലുള്ള ബൈക്കുകളുടെ നമ്പറുകൾ മാറ്റിയാണ് വിൽപന നടത്തുന്നത്. വാഹന പരിശോധനക്കിടെ സംശയം തോന്നിയതിനാൽ ചോദ്യം ചെയ്തപ്പോഴാണ് കവർന്ന ബൈക്കാണെന്ന്   തെളിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്ഐ കെ.നാരായണൻനായർ, സിവിൽ പൊലീസ് ഓഫിസർമാരായ ഓസറ്റിൻ തമ്പി, കെ.രാജേഷ്, സജീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT