ചിറ്റാരിക്കാൽ ∙ വെസ്റ്റ് എളേരി പറമ്പയിൽ ആറു വയസ്സുകാരിയെ മദ്യലഹരിയിൽ മാതാവ് ആക്രമിച്ചതായി പരാതി. കാന്താരി മുളകരച്ച് കുട്ടിയുടെ വായിലും മുഖത്തു തേക്കുകയായിരുന്നു. പ്രാണരക്ഷാർഥം അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്നു സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാരിക്കാൽ ∙ വെസ്റ്റ് എളേരി പറമ്പയിൽ ആറു വയസ്സുകാരിയെ മദ്യലഹരിയിൽ മാതാവ് ആക്രമിച്ചതായി പരാതി.  കാന്താരി മുളകരച്ച് കുട്ടിയുടെ വായിലും മുഖത്തു തേക്കുകയായിരുന്നു. പ്രാണരക്ഷാർഥം അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്നു സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി. പറമ്പ അങ്കണവാടിക്കു സമീപത്തെ ഉഷയാണ് മദ്യലഹരിയിൽ തന്റെ 6 വയസ്സുകാരിയായ മകളോടു കൊടും ക്രൂരത കാട്ടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

ഉഷയും ഇവരുടെ കൂടെ താമസിക്കുന്നയാളും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ഇവിടെ വാറ്റുചാരായം നിർമിക്കുന്ന കേന്ദ്രമാണെന്നും സമീപവാസികൾ പറയുന്നു. രണ്ടു പെൺ മക്കളുള്ള ഇവരുടെ മൂത്ത കുട്ടിയേയും നേരത്തെ മാതാപിതാക്കളുടെ പീഡനത്തെത്തുടർന്നു പടന്നക്കാട്ടെ നിർഭയ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. അതേസമയം മകളുടെ കണ്ണിൽ മുളകു തേച്ചു മർദിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ എന്നിവർ കൗൺസലിങിനു ശേഷം പഞ്ചായത്ത് അംഗം, അങ്കണവാടി വർക്കർ, പാരാലീഗൽ വൊളന്റിയർ, എസ്ടി പ്രമോട്ടർ എന്നിവരുടെ സഹായത്തോടെ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ശിശുസംരക്ഷണ സ്ഥാപനത്തിലാക്കു മാറ്റി.

ADVERTISEMENT

വാറ്റുചാരായമുണ്ടാക്കുന്ന ഇവരുടെ വീട്ടിലേക്ക് ഒട്ടേറെപ്പേർ മദ്യപിക്കാനായി എത്താറുണ്ടെന്നും കുട്ടിയിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. സമീപകാലത്തായി മലയോര മേഖലയിൽ പലയിടത്തും സമാനമായ സാഹചര്യങ്ങളിൽ കുട്ടികൾക്കു നേരെ അതിക്രമങ്ങൾ വർധിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നതിന് പൊലീസ്, എക്സൈസ് അധികൃതർക്കു നിർദേശം നൽകുമെന്നും, ശിശുസംരക്ഷണ സംവിധാനങ്ങളുടെ നേതൃത്വത്തിൽ മലയോരത്ത് ബോധവൽക്കരണം ശക്തമാക്കുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.