ചെറുവത്തൂർ∙ മടക്കര തുറമുഖത്തെ കൃത്രിമ ദ്വീപിൽ മിയാവക്കി പദ്ധതി വരുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പുഴയുടെയും കടലിന്റെയും ഇടയിൽ മടക്കര തുറമുഖത്ത് നിർമിച്ച കൃത്രിമ ദ്വീപിൽ ഒട്ടെറെ പദ്ധതികളാണ് വരുന്നത്. ടൂറിസം സാധ്യതയുള്ള ദ്വീപിൽ പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുവത്തൂർ∙ മടക്കര തുറമുഖത്തെ കൃത്രിമ ദ്വീപിൽ മിയാവക്കി പദ്ധതി വരുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പുഴയുടെയും കടലിന്റെയും ഇടയിൽ മടക്കര തുറമുഖത്ത് നിർമിച്ച കൃത്രിമ ദ്വീപിൽ ഒട്ടെറെ പദ്ധതികളാണ് വരുന്നത്. ടൂറിസം സാധ്യതയുള്ള ദ്വീപിൽ പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന  വലുതും ചെറുതുമായ  മരങ്ങളുടെ  വൈവിധ്യമേറിയ ശേഖരം സൃഷ്ടിക്കുകയാണ്  ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 

വളരെ കുറഞ്ഞ കാലയളവ് കൊണ്ട് വളരെ ചെറിയ ഭൂമിയെ ഹരിതവനമാക്കി മാറ്റുന്ന രീതി കണ്ട് പിടിച്ച ജപ്പാനിലെ യൊക്കോഹാമ സർവകലാശലയിലെ സസ്യശാസ്ത്രഞ്നായ അക്കീറ മിയാവാക്കി കണ്ട് പിടിച്ച രീതിയാണിത്. മിയാവാക്കി വനവൽക്കരണം എന്ന പേരിലാണിത് അറിയപ്പെടുന്നത് കേരളത്തിലാദ്യമായി  ഇപ്പോൾ ഏല്ലാ ജില്ലകളിലും പദ്ധതി വരികയാണ്.ഇതിന്റെ ഭാഗമായിട്ടാണ് മടക്കരയിലെ കൃത്രിമ ദ്വീപിൽ പദ്ധതി നടപ്പലാക്കുന്നതെന്ന് പദ്ധതി ജില്ലയിലേക്ക് എത്തിച്ച എം.രാജഗോപാലൻ എംഎൽഎ പറഞ്ഞു.

മിയാവാക്കി പദ്ധതി നടപ്പിലാക്കുന്ന മടക്കരയിലെ കൃത്രിമ ദ്വീപിൽ ടൂറിസം അധികൃതർ പരിശോധനയക്കെത്തിയപ്പോൾ.
ADVERTISEMENT

ഒരു സ്ക്വയർ മീറ്ററിൽ 110 കിലോ ജൈവവളങ്ങൾ  ചേർത്ത് 4 മരത്തെകൾ നടുകയും  സൂര്യപ്രകാശം കിട്ടാൻ  വേണ്ടി തൈകൾ മത്സരിച്ച് വളരുകയും ചെയ്യുന്നു. 10 വർഷം കൊണ്ട് 30 വർഷത്തെയും 30 വർഷം കൊണ്ട് 100 വർഷത്തെയും വളർച്ചയെത്തി ഇത് നിബിഡ വനമായി മാറും. ഇതാണ് മിയാവാക്കി വനത്തിന്റെ പ്രത്യേകത. അത്തി, പേരോൽ, മുള്ളുമുരുക്, കാഞ്ഞിരം, മഞ്ചാടി, കുന്നിമണി, നെല്ലി, നിർമാതളം, അരയാൽ,പൂവരശ്, മാവ്,

പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലം പാല, ഇലഞ്ഞി, ഇലവ്, പ്ലാശ് തുടങ്ങിയവയോടൊപ്പം പക്ഷികളെയും ശലഭങ്ങളെയും ആകർഷിക്കുന്ന ഫലവൃക്ഷങ്ങളും മിയാവാക്കിയുടെ ഭാഗമായി കൃത്രിമ ദ്വീപിൽ വച്ച് പിടിപ്പിക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബിജുരാഘവൻ,  ഡിടിപിസി മാനേജർ പി.സുനിൽ കുമാർ, സൈറ്റ് സൂപ്പർവൈസർ  കെ.ബി ഗണേഷ്, കോഡിനേറ്റർ ഷാഹിന എന്നിവർ കൃത്രിമ ദ്വീപിലെത്തി പരിശോധന നടത്തി.