കാസർകോട് ∙ അപകട സമയത്ത് ആദ്യഘട്ട രക്ഷാ പ്രവർത്തനങ്ങൾക്കായി അഗ്നിരക്ഷാസേന വിഭാഗം ഡിഫൻസ് ഫോഴ്സിൽ ജില്ലയിൽ ഒരുക്കിയത് 150 വൊളന്റിയർമാരെ. ജില്ലയിൽ 250 ഓളം സന്നദ്ധ വൊളന്റിയർമാരാണു റജിസ്റ്റർ ചെയ്തത്. ഇതിൽ 150 പേർക്ക് ആവശ്യമായ പരിശീലനം നൽകി സജ്ജരാക്കി. ഫയർഫോഴ്സിനോട് ചേർന്നുള്ള ഇവരുടെ സേവനങ്ങൾ ദുരന്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ അപകട സമയത്ത് ആദ്യഘട്ട രക്ഷാ പ്രവർത്തനങ്ങൾക്കായി അഗ്നിരക്ഷാസേന വിഭാഗം ഡിഫൻസ് ഫോഴ്സിൽ ജില്ലയിൽ ഒരുക്കിയത് 150 വൊളന്റിയർമാരെ.  ജില്ലയിൽ 250 ഓളം സന്നദ്ധ  വൊളന്റിയർമാരാണു റജിസ്റ്റർ ചെയ്തത്. ഇതിൽ 150 പേർക്ക് ആവശ്യമായ പരിശീലനം നൽകി സജ്ജരാക്കി. ഫയർഫോഴ്സിനോട് ചേർന്നുള്ള ഇവരുടെ സേവനങ്ങൾ ദുരന്ത ലഘൂകരണത്തിന് പിന്തുണയാകും.   അഗ്നിരക്ഷാ സേന വിഭാഗത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവരും പങ്കാളികളാകും. രക്ഷാപ്രവർത്തനങ്ങളോടൊപ്പം കോവിഡ് കാലത്ത് സ്റ്റേഷൻ പരിധിയിലെ എല്ലാ പ്രദേശങ്ങളും അണുവിമുക്തമാക്കി. സാമൂഹിക അടുക്കള, ഭക്ഷ്യ ധാന്യകിറ്റുകളുടെ പാക്കിങ് , വിതരണം, ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം തുടങ്ങി നാനാവിധ മേഖലകളിൽ  വൊളന്റിയർമാർ ഉണ്ടായിരുന്നതായി  ജില്ലാ ഫയർ ഓഫിസർ എ.ടി.ഹരിദാസൻ പറഞ്ഞു. ജില്ലയിൽ ഫയർ സർവീസിനു കീഴിൽ 100 ഹോം ഗാർഡുകളാണുള്ളത്. ഇതിൽ ഒരാൾ വനിതയാണ്.

വിളിപ്പുറത്തുണ്ട് അഗ്‌നിരക്ഷാ സേന 

ADVERTISEMENT

ഏത് അപകട സാഹചര്യത്തിലും 101 എന്ന നമ്പറിലേക്ക് ഒരു കോൾ മതി, വിളിപ്പുറത്തെത്തും അഗ്‌നിരക്ഷാ സേനാവിഭാഗം.  തൃക്കരിപ്പൂർ, ഉപ്പള, കാസർകോട്, കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്നിവിടങ്ങളിലായി 5 സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്.5 വർഷത്തിനിടെ 6000ലധികം കോളുകളിലായി വിലമതിക്കാനാവാത്ത നൂറുകണക്കിന് ജീവനുകൾ രക്ഷപ്പെടുത്തുന്നതിനും അഗ്നിബാധയെ തടയാനും കോടിക്കണക്കിനു രൂപയുടെ സ്വത്തു വകകൾ സംരക്ഷിക്കാനും ഇവർക്കായി. അഗ്‌നി രക്ഷാവിഭാഗത്തിന്റെ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ജില്ലയിൽ ഫയർ എൻഒസി അപേക്ഷകൾ ഓൺലൈനാക്കി.

ഹൈടെക്

ADVERTISEMENT

ജില്ലയിലെ അഗ്നിരക്ഷാസേന ഓഫിസുകളിലുള്ളത് ഹൈടെക് വാഹനങ്ങൾ. ആധുനിക ഉപകരണങ്ങളായ ഹൈഡ്രോളിക്ക് റസ്‌ക്യൂ കട്ടർ, ന്യൂമാറ്റിക് ബാഗ് ഉപകരണങ്ങൾ, ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിനു വേണ്ട സ്‌കൂബ സെറ്റുകൾ, റബർ ഡിങ്കികൾ, അഗ്നിശമനത്തിന് ആവശ്യമായ വാട്ടർമിസ്റ്റ് വാഹനങ്ങൾ, ബുള്ളറ്റ് വിത്ത് വാട്ടർ മിസ്റ്റ്, മിനി വാട്ടർ മിസ്റ്റ് വാഹനങ്ങൾ, ചെയിൻ സോക്കറ്റുകൾ, അസ്‌കാ ലൈറ്റ്, ഡിമോളിഷിങ്, ഹാമർ, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും ജില്ലയിലെ  നിലയങ്ങളിലുണ്ട്. ജില്ലയ്ക്ക് ആധുനിക വാട്ടർ ബ്രൗസർ വാഹനം, സ്‌കൂബ വാഹനം എന്നിവ ലഭ്യമാക്കി. ജീവനക്കാരുടെ സുരക്ഷയ്ക്ക് ആധുനിക ഫയർ സ്യൂട്ടുകളും ഹെൽമറ്റും ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും മുഴുവൻ ജീവനക്കാർക്കും അക്വാട്ടിക് ജാക്കറ്റ് റെയിൻ കോട്ടുകളും ലഭ്യമാക്കി.

ബോധവൽക്കരണം സമൂഹത്തിൽ

ADVERTISEMENT

അപകടമുണ്ടാകുമ്പോൾ പകച്ച് നിൽക്കാതെ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒട്ടേറെ  ക്ലാസുകളും ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിലെ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കുടുംബശ്രീകൾ, വായന ശാലകൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് വേണ്ടി അഞ്ഞൂറിലധികം ക്ലാസുകൾ നടത്തി. സ്‌കൂൾ തലങ്ങളിൽ എൻസിസി, എസ്പിസി, എൻഎസ്എസ് കുട്ടികൾക്ക് വേണ്ടി ഫയർ  ആൻഡ് സേഫ്റ്റി ക്ലാസുകളും ഡെമോൺസ്ട്രേഷനും നടത്തി. ജില്ലയിൽ ആയിരത്തിലധികം വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകി. എല്ലാ പഞ്ചായത്തുകളിലും സേഫ്റ്റി ബിറ്റുകൾ രൂപീകരിച്ചു. അപകട സാധ്യതകൾ മുൻകൂട്ടി കാണുന്നതിനും അവ റിപ്പോർട്ട് ചെയ്യുന്നതിനും നടപടികൾ സ്വീകരിച്ചു. പ്രധാന വ്യവസായ സ്ഥാപനങ്ങളിൽ എമർജൻസി ആക്‌ഷൻ പ്ലാൻ രൂപീകരിച്ചു. വിവിധ പഞ്ചായത്തുകൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് കമ്യൂണിറ്റി റെസ്‌ക്യൂ വൊളന്റിയർ സേന രൂപീകരിച്ചു.