കാഞ്ഞങ്ങാട് ∙ ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിൽ ലീഡ് ഉയർത്തിയും യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നു കൂടുതൽ വോട്ട് പിടിച്ചും എൽഡിഎഫ് നില മെച്ചപ്പെടുത്തിയപ്പോൾ ഭൂരിപക്ഷ കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് തളർന്നു. അജാനൂർ പഞ്ചായത്തിൽ നിന്നു കൂടുതൽ വോട്ടുകൾ നേടാമെന്ന യുഡിഎഫ് പ്രതീക്ഷ തുടക്കത്തിൽ തന്നെ തെറ്റി. ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിൽ ലീഡ് ഉയർത്തിയും യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നു കൂടുതൽ വോട്ട് പിടിച്ചും എൽഡിഎഫ് നില മെച്ചപ്പെടുത്തിയപ്പോൾ ഭൂരിപക്ഷ കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് തളർന്നു. അജാനൂർ പഞ്ചായത്തിൽ നിന്നു കൂടുതൽ വോട്ടുകൾ നേടാമെന്ന യുഡിഎഫ് പ്രതീക്ഷ തുടക്കത്തിൽ തന്നെ തെറ്റി. ഇവിടെ എൽഡിഎഫ് 3802 വോട്ടിന്റെ വ്യക്തമായ ലീഡ് നേടി. നാട്ടുകാരനായതിനാൽ അജാനൂർ പഞ്ചായത്തിൽ നിന്നു കൂടുതൽ വോട്ട് പി.വി.സുരേഷിന് പിടിക്കാനാകുമെന്ന യുഡിഎഫ് പ്രതീക്ഷയാണ് തുടക്കത്തിൽ തന്നെ പാളിയത്. 2016 നേക്കാൾ അൽപം നില മെച്ചപ്പെടുത്താൻ എൻഡിഎയ്ക്ക് അജാനൂരിൽ കഴിഞ്ഞു.

മടിക്കൈ പഞ്ചായത്തിൽ 9889 വോട്ടിന്റെ വ്യക്തമായ ലീഡ് നേടാൻ എൽഡിഎഫിന് കഴിഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഐയ്ക്കുള്ളിലെ തർക്കം മടിക്കൈയിൽ വോട്ട് കുറയാൻ കാരണമാകുമെന്ന പ്രതീക്ഷ യുഡിഎഫിന് ഉണ്ടായിരുന്നു. എന്നാൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ലീഡ് നേടാൻ ഇ.ചന്ദ്രശേഖരന് ഇത്തവണ കഴിഞ്ഞു. എൻഡിഎയ്ക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞതുമില്ല. കോടോം-ബേളൂർ പഞ്ചായത്തിലും എൽഡിഎഫ് വ്യക്തമായ ലീഡ് നേടി. 5359 വോട്ടിന്റെ ലീഡാണ് ഈ പഞ്ചായത്തിൽ എൽഡിഎഫ് നേടിയത്.

ADVERTISEMENT

കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ഇവിടെ നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞതുമില്ല. എൻഡിഎയ്ക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ അധികം വോട്ടുകൾ ഇവിടെ നിന്നു നേടാൻ കഴിഞ്ഞു. യുഡിഎഫിന്റെ ശക്തി കേന്ദ്രമായ കള്ളാർ പഞ്ചായത്തിൽ 5000 വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചത്. എന്നാൽ 1299 വോട്ടിന്റെ ലീഡ് മാത്രമാണ് യുഡിഎഫിന് നേടാനായത്. എന്നാൽ എൽഡിഎഫ് നില മെച്ചപ്പെടുത്തുകയും ചെയ്തു.പനത്തടി പഞ്ചായത്തിൽ 3497 വോട്ടിന്റെ ലീഡ് എൽഡിഎഫ് നേടി. ഇവിടെ കഴിഞ്ഞ തവണ നേടിയ വോട്ട് പോലും യുഡിഎഫിന് ഇവിടെ കിട്ടിയില്ല. ബിജെപിക്കും വോട്ടിൽ കുറവു വന്നു.

ബളാലിലും യുഡിഎഫിന്റെ ലീഡ് കുത്തനെ കുറഞ്ഞു. 2185 വോട്ടിന്റെ ലീഡ് നേടാനായത്. 5000ത്തിലധികം വോട്ടിന്റെ ലീഡാണ് ഇവിടെയും യുഡിഎഫ് പ്രതീക്ഷിച്ചത്. എൽഡിഎഫ് കഴിഞ്ഞ തവണ നേടിയതിനേക്കാൾ 376 വോട്ട് അധികമായി നേടുകയും ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിലും എൽഡിഎഫ് മുന്നിലെത്തി. 2734 വോട്ടിന്റെ ലീഡ് നഗരസഭയിൽ നിന്നു നേടാൻ എൽഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ‍ കൂടുതൽ വോട്ട് നേടാൻ യുഡിഎഫ് കഴിഞ്ഞത് മാത്രമാണ് മെച്ചം. നഗരസഭയിൽ വോട്ട് നേടാൻ ബിജെപിക്കും കഴിഞ്ഞു. കിനാനൂർ-കരിന്തളം പഞ്ചായത്തിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ച വച്ചു. 4280 വോട്ടിന്റെ ലീഡാണ് എൽഡിഎഫ് നേടിയത്. 

ADVERTISEMENT

ADVERTISEMENT