ചെറുവത്തൂർ ∙ മടക്കര മീൻപിടിത്ത തുറമുഖം കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുന്ന ചെറിയ യാനങ്ങളിലെ തൊഴിലാളികൾക്ക് ആശ്വാസമായി ലോ ലെവൽ ഫിംഗർ ജെട്ടി നിർമിക്കുന്നു. തുറമുഖത്തോ‍ട് ചേർന്ന് നിർമിക്കുന്ന ജെട്ടിയുടെ നിർമാണത്തിന്റെ ഉദ്ഘാടനം ഇന്ന് 11ന് എം.രാജഗോപാലൻ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുവത്തൂർ ∙ മടക്കര മീൻപിടിത്ത തുറമുഖം കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുന്ന ചെറിയ യാനങ്ങളിലെ തൊഴിലാളികൾക്ക് ആശ്വാസമായി ലോ ലെവൽ ഫിംഗർ ജെട്ടി നിർമിക്കുന്നു. തുറമുഖത്തോ‍ട് ചേർന്ന് നിർമിക്കുന്ന ജെട്ടിയുടെ നിർമാണത്തിന്റെ ഉദ്ഘാടനം ഇന്ന് 11ന് എം.രാജഗോപാലൻ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അധ്യക്ഷയാകും.  ഇപ്പോൾ തുറമുഖത്ത് ബോട്ടുകളും, വലിയ വള്ളങ്ങളും മീനുമായി എത്തിയാൽ ചെറിയ വള്ളങ്ങൾക്ക് ഇവിടെ ലേല ഹാളിൽ മീൻ എത്തിച്ച് വേഗം വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.

തുറമുഖത്തെ വാർഫിന്റെ ഉയരക്കൂടുതലാണ് പ്രശ്നം. ഇത് ഇവിടെ വലിയ വള്ളക്കാരും ചെറിയ വള്ളക്കാരും തമ്മിൽ സംഘർഷത്തിന്റെ വക്കിൽ വരെ എത്തിയിട്ടുണ്ട്. ലോ ലെവൽ ജെട്ടി നിലവിൽ വന്നാൽ ഈ പ്രശ്നത്തിനു പരിഹാരമാകും. നിലവിലുള്ള തുറമുഖത്തിന്റെ 120മീറ്റർ നീളമുള്ള വാർഫ് ലെവൽ സിഡി പ്ലസ് 2.65ആണ്. ഇനി ഇവിടെ നിർമിക്കുന്നത് 30മീറ്റർ വീതം നീളമുള്ള 2ലോ ലെവൽ ഫിംഗർ ജെട്ടിയാണ് ഇതിന്റെ വാർഫ് ലെവൽ സിഡി പ്ലസ് 2.1ആണ്. പുഴയിലേക്ക് തള്ളി നിർമിക്കുന്ന ഈ ജെട്ടികളുടെ ലാൻഡിങ് കപ്പാസിറ്റി 120മീറ്ററും.

ADVERTISEMENT

ഇതിൽ നിന്ന് തുറമുഖത്തിന്റെ ലേല ഹാളിലേക്ക് 3മീറ്റർ പാസേജ് നിർമിക്കും. എം.രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഫിഷറീസ് വകുപ്പ് 1.16കോടി രൂപ ചെലവിലാണ് ജെട്ടി നിർമിക്കുന്നത്. കാസർകോട്ടെ പി.എം.നസീർ ആണ് കരാറുകാരൻ. ഒരു വർഷം ആണ് നിർമാണ കാലാവധി. ഭാവിയിൽ ലോ ലെവൽ ജെട്ടിക്കു കൂടി ലേല ഹാൾ നിർമിച്ചാൽ മടക്കര മത്സ്യബന്ധന തുറമുഖത്തിന്റെ പരാധീനതകൾക്കു പരിഹാരമാകും.