തൃക്കരിപ്പൂർ ∙ ഭരണകൂട ഭീകരത കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിത നയമാക്കിയ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡിസിസി മുൻ അധ്യക്ഷൻ കെ.വെളുത്തമ്പുവിന്റെ ആറാം ചരമ വാർഷികത്തിൽ ഡിസിസി നടത്തിയ അനുസ്മരണ സമ്മേളനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ ഭരണകൂട ഭീകരത കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിത നയമാക്കിയ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡിസിസി മുൻ അധ്യക്ഷൻ കെ.വെളുത്തമ്പുവിന്റെ ആറാം ചരമ വാർഷികത്തിൽ ഡിസിസി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. കോൺഗ്രസിനെ തോൽപ്പിക്കാൻ കോൺഗ്രസിനല്ലാതെ മറ്റൊരു ശക്തിക്കും സാധ്യമല്ല. ഞാനാണോ നീയണോ വലിയവൻ എന്ന ചിന്തയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണമെന്നും സ്ഥാനാർഥികളെ എങ്ങിനെ പരാജയപ്പെടുത്തണമെന്ന പഠനമാണു പിണറായിയുടെ രണ്ടാം വരവിനു കാരണമാക്കിയതെന്നും ആരുടെയും പേരെടുത്തു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ സന്ദർഭത്തിൽ കെ.വെളുത്തമ്പുവിന്റെ സംഘാടക വൈഭവം കൂടുതൽ പ്രകാശിതമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി മുൻ പ്രസിഡന്റുമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, മാമുനി വിജയൻ, പി.വി.സുരേഷ്, കെ.വി.സുധാകരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസി‍ഡന്റ് പി.കുഞ്ഞിക്കണ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി.വിജയൻ, യുഡിഎഫ് ചെയർമാൻ കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.