പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടും: എൻ.എ. നെല്ലിക്കുന്ന് കാസർകോട്∙ പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റൽ വായനയോടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ സഹകരണത്തോടെ

പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടും: എൻ.എ. നെല്ലിക്കുന്ന് കാസർകോട്∙ പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റൽ വായനയോടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ സഹകരണത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടും: എൻ.എ. നെല്ലിക്കുന്ന് കാസർകോട്∙ പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റൽ വായനയോടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ സഹകരണത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടും: എൻ.എ. നെല്ലിക്കുന്ന്

കാസർകോട്∙ പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റൽ വായനയോടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാധ്യക്ഷൻ വി.എം. മുനീർ അധ്യക്ഷത വഹിച്ചു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് വായനദിന സന്ദേശം നൽകി.

ADVERTISEMENT

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ കെ.വി.കുഞ്ഞിരാമൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പ്രഫ.കെ.പി ജയരാജൻ, കാർട്ടൂണിസ്റ്റ് കെ.എ ഗഫൂർ, കാസർകോട് നഗരസഭാംഗം രഞ്ജിത, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എൻ.ബാബു, അന്നമ്മ, കാവുങ്കാൽ നാരായണൻ, സ്‌കൂൾ പ്രിൻസിപ്പിൽ ഡൊമിനിക് അഗസ്റ്റിൻ, കാൻഫെഡ് ജില്ലാ വൈസ് ചെയർമാൻ കെ.വി രാഘവൻ, ഡിഇഒ എൻ.നന്ദികേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം മധുസൂദനൻ, പ്രധാനാധ്യാപകൻ എം സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.

പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഴ്ചയിലൊരിക്കൽ പുസ്കമെത്തിക്കുന്ന വായനാമൃതം പദ്ധതിക്കു തുടക്കം കുറിച്ച് ഒഴിഞ്ഞവളപ്പ് നായനാർ സ്മാരക വായനശാല പ്രവർത്തകർ വായനദിനത്തിൽ ആശുപത്രി വാർഡിൽ പുസ്തകങ്ങളുമായി എത്തിയപ്പോൾ.

വായനാമൃതം പദ്ധതി തുടങ്ങി

ADVERTISEMENT

നീലേശ്വരം ∙ പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആഴ്ചയിലൊരിക്കല്‍ പുസ്കമെത്തിക്കുന്ന വായനാമൃതം പദ്ധതി വായന ദിനത്തില്‍ തുടങ്ങി. ഒഴിഞ്ഞവളപ്പ് നായനാര്‍ സ്മാരക വായനശാല ഗ്രന്ഥാലയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ എല്ലാ ആഴ്ചയും ആശുപത്രിയിലെത്തി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒപ്പം ജീവനക്കാര്‍ക്കും പുസ്തകങ്ങള്‍ നല്‍കും. ഹൊസ്ദുര്‍ഗ് എസ്ഐ, വി.മാധവന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 

ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.പ്രമോദ് അധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.നന്ദകുമാര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ രഞ്ജിത് കുമാര്‍, ഗ്രന്ഥശാല വനിതാവേദി ഭാരവാഹി നീതു ചന്ദ്രന്‍, ഗ്രന്ഥശാല സെക്രട്ടറി കെ.സന്തോഷ്, ലൈബ്രേറിയന്‍ സജിത എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം പൊയിനാച്ചി പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തിൽ പി.വി.കെ.പനയാൽ ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

വായന പക്ഷാചരണത്തിന് ജില്ലയിൽ തുടക്കം

പൊയിനാച്ചി∙ ജില്ലാ ലൈബ്രറി കൗൺസിലിന്റെ വായന പക്ഷാചരണത്തിനു ജില്ലയിൽ തുടക്കമായി. പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐവി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ എല്ലാ അംഗീകൃത ഗ്രന്ഥശാലയിലും വായനപക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കുന്നത്.പൊയിനാച്ചി പറമ്പ രാജീവ്ജി ഗ്രന്ഥാലയത്തിൽ പി.വി.കെ.പനയാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

കാസർകോട് താലൂക്ക് പ്രസിഡന്റ് പി.ദാമോധരൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.ശശീന്ദ്രൻ, കരുണാകരൻ ഇട്ടക്കാട്, പ്രദീപൻ കല്ലളി, കെ.ദാമോധരൻ, കെ.വി.സജീഷ്, രാജീവ്ജി ഗ്രന്ഥാലയം പ്രസിഡന്റ് രാഘവൻ വലിയ വീട്, സെക്രട്ടറി കൃഷ്ണൻ മുണ്ട്യക്കാൽ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.

മാനവിക വായന കൂട്ടായ്മയ്ക്ക് തുടക്കം

നീലേശ്വരം ∙ പുസ്തകങ്ങളുമായി കൂട്ടുകൂടാം മനുഷ്യരായി വളരാം എന്ന മുദ്രാവാക്യമുയര്‍ത്തി ബാലസംഘം വില്ലേജ് തലത്തില്‍ സംഘടിപ്പിക്കുന്ന മാനവിക വായന കൂട്ടായ്മയ്ക്ക് വായനദിനത്തില്‍ ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം നീലേശ്വരം ഏരിയയിലെ ബങ്കളത്ത് ബാലസംഘം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എം.രണ്‍ദീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.ആതിര അധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, കെ.പ്രഭാകരന്‍, ബാലസംഘം ഏരിയ കണ്‍വീനര്‍ കെ.എം.വിനോദ്, കോഓര്‍ഡിനേറ്റര്‍ എം.വി.രതീഷ്, ഏരിയ വൈസ് പ്രസിഡന്റ് കെ.വി.ദില്‍ന, ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണവ് എന്നിവര്‍ പ്രസംഗിച്ചു.