സുള്ള്യ ∙ ഇന്നലെ രാവിലെ സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ ആശങ്കയിലാക്കി. രാവിലെ 9.10 നാണു ചെറിയ ഭൂചലനം അനുഭവപ്പെട്ടത്. ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ 5 സെക്കൻഡ് വരെ നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടതായി ജനങ്ങൾ പറയുന്നു. സംപാജെ, ഗൂനടുക്ക, അറന്തോട്, അഡ്ത്തലെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുള്ള്യ ∙ ഇന്നലെ രാവിലെ സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ  ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ ആശങ്കയിലാക്കി. രാവിലെ 9.10 നാണു ചെറിയ ഭൂചലനം അനുഭവപ്പെട്ടത്. ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ 5 സെക്കൻഡ് വരെ നീണ്ടു നിന്ന ഭൂചലനം  അനുഭവപ്പെട്ടതായി ജനങ്ങൾ പറയുന്നു. സംപാജെ, ഗൂനടുക്ക, അറന്തോട്, അഡ്ത്തലെ, സുള്ള്യ ടൗൺ തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ഭൂചലനം ഉണ്ടായത്. 

ആളുകൾ ഭീതിയോടെ വീടിനു പുറത്തേക്ക് ഇറങ്ങി. സംപാജെ ഗൂനടുക്കയിൽ ഒരു വീടിന്റെ ഭിത്തിയിൽ ചെറിയ വിള്ളൽ ഉണ്ടായി. വീട്ടു പാത്രങ്ങൾ വീണ് ഉരുണ്ടു പോയി. അതിർത്തി ഗ്രാമങ്ങളിലും ചെറിയ ഭൂചലനം അനുഭവപ്പെട്ടു. കുടകിന്റെ ഭാഗമായ കരിക്കെയ്ക്ക് സമീപം 2.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി ഇതിന്റെ പ്രതിഫലനമാണ് സുള്ള്യ ഭാഗത്ത് ഉണ്ടായത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് വീടിനു വിള്ളൽ ഉണ്ടായ ഗൂനടുക്കയിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തി.