മഞ്ചേശ്വരം∙ ആഴ്ചകൾക്കു മുൻപ് ഉണ്ടായ നേരിയ ഭൂചലനത്തെ തുടർന്ന വിള്ളലുണ്ടായ 3 നില കെട്ടിടം വീണു. അതിർത്തി പ്രദേശമായ വോർക്കാടി പഞ്ചായത്തിലെ സുങ്കതക്കട്ടയിലെ 7 വർഷം പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ രാവിലെ ശക്തമായ മഴയിൽ ആളുകൾ നോക്കി നിൽക്കെ തകർന്നു വീണത്. വോർക്കാടി ബേക്കറി ജംക‍്ഷനിലെ സുരേന്ദ്ര പൂജാരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേശ്വരം∙ ആഴ്ചകൾക്കു മുൻപ് ഉണ്ടായ നേരിയ ഭൂചലനത്തെ തുടർന്ന വിള്ളലുണ്ടായ 3 നില കെട്ടിടം വീണു. അതിർത്തി പ്രദേശമായ  വോർക്കാടി പഞ്ചായത്തിലെ സുങ്കതക്കട്ടയിലെ 7 വർഷം പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ രാവിലെ ശക്തമായ മഴയിൽ ആളുകൾ നോക്കി നിൽക്കെ തകർന്നു വീണത്. വോർക്കാടി ബേക്കറി ജംക‍്ഷനിലെ സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. താഴത്തെ നിലയിൽ 3 ക്വാർട്ടേഴ്സ്, ഒന്നാം നിലയിൽ പാർട്ടി ഓഫിസ്, എൽഐസി ഏജന്റ് ഓഫിസ്, മുകൾ നിലയിൽ ടെയ്‌ലറിങ് കട ഉൾപ്പെടെയുള്ളവയാണ് ഉണ്ടായിരുന്നത്.

ഒരാഴ്ച മുൻപ് കെട്ടിടത്തിനു വിള്ളലുണ്ടായിരുന്നു. ഇതേ തുടർന്നു ക്വാർട്ടേഴ്സിലെ താമസക്കാരെയും മറ്റു ഓഫിസുകളും റവന്യു അധികൃതരെത്തി ഒഴിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളലുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് കെട്ടിടം സമീപത്തെ കുഴിയിലേക്കാണു നിലം പൊത്തിയത്. ഇതു കാണാൻ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്.  കെട്ടിടത്തിന്റെ സമീപത്ത് ഉണ്ടായ ഭൂചലനത്തെ തുടർന്നാണു വിള്ളലുണ്ടായത്. 40 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.