ചീമേനി ∙ ക്ലായിക്കോട് വീരഭദ്ര ക്ഷേത്രത്തിനു സമീപത്തു നിന്നു പറമ്പ് ശുചീകരിക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. അതോടൊപ്പം ഓടിന്റെയും ജാമിതീയ ആകൃതിയിൽ കൊത്തിയെടുത്ത കരിങ്കല്ലിന്റെയും അവശിഷ്ടങ്ങൾ പ്രദേശത്ത് നിന്നു കണ്ടെത്തിയിട്ടുണ്ട്. 2 വലിയ മൺകൂനകൾ കൂടിയുണ്ട്. വർഷങ്ങൾക്ക് മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീമേനി ∙ ക്ലായിക്കോട് വീരഭദ്ര ക്ഷേത്രത്തിനു സമീപത്തു നിന്നു പറമ്പ് ശുചീകരിക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. അതോടൊപ്പം ഓടിന്റെയും ജാമിതീയ ആകൃതിയിൽ കൊത്തിയെടുത്ത കരിങ്കല്ലിന്റെയും അവശിഷ്ടങ്ങൾ  പ്രദേശത്ത് നിന്നു കണ്ടെത്തിയിട്ടുണ്ട്. 2 വലിയ മൺകൂനകൾ കൂടിയുണ്ട്. വർഷങ്ങൾക്ക് മുൻപ് ഇവിടെ പുരാതനമായ മഹാക്ഷേത്രം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാകാം ഇതെന്ന് കരുതുന്നു.

വർഷങ്ങളായി കാടു മൂടി കിടക്കുന്ന സ്ഥലമാണിത്. 1200 വർഷം പഴക്കമുള്ള ശിവലിംഗം ആയിരിക്കാം ഇതെന്ന് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര അധ്യാപകരായ ഡോ. നന്ദകുമാർ കോറോത്ത്, സി.പി.രാജീവൻ എന്നിവർ പറയുന്നു. ആ കാലത്തെ ശിവലിംഗങ്ങൾ ഉയരം കുറഞ്ഞാണ്. ക്ലായിക്കോട് നിന്ന് കണ്ടെത്തിയ ശിവലിംഗം സമാന ആകൃതിയിൽ നിർമിച്ചതാണ്.

ADVERTISEMENT

8ാം നൂറ്റാണ്ടിന് മുൻപ്  നിർമിക്കപ്പെട്ട ആരാധന രൂപങ്ങളോട് സാമ്യത ഉള്ളതാണ് ക്ലായിക്കോട് നിന്ന് ലഭ്യമായതെന്ന് പുരാവസ്തു ഗവേഷകൻ അജിത്ത് കുമാർ അഭിപ്രായപ്പെട്ടു. മധ്യകാലഘട്ടം മുതൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗങ്ങൾ ക്ലായിക്കോട് നിന്നും കണ്ടെത്തിയതിൽ നിന്നും വ്യത്യസ്തമാണ്. പുരാവസ്തു വകുപ്പിന്റെ ഇടപെടലിലൂടെ ഒരു നാടിന്റെ ആരാധന സമ്പ്രദായത്തിന്റെ കാല നിർണയം നടത്താനാകുമെന്ന് ചരിത്ര അധ്യാപകർ അഭിപ്രായപ്പെട്ടു.