കാസർകോട് ∙ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ നാം താണ്ടിയ വഴികളിലെ പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രത്തെ മുന്നോട്ട് നയിക്കാൻ രാഷ്ട്രശിൽപികൾ പ്രദർശിപ്പിച്ച ഇച്ഛാശക്തി എക്കാലവും നമുക്ക് പ്രചോദനമാകണമെന്നു മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി

കാസർകോട് ∙ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ നാം താണ്ടിയ വഴികളിലെ പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രത്തെ മുന്നോട്ട് നയിക്കാൻ രാഷ്ട്രശിൽപികൾ പ്രദർശിപ്പിച്ച ഇച്ഛാശക്തി എക്കാലവും നമുക്ക് പ്രചോദനമാകണമെന്നു മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ നാം താണ്ടിയ വഴികളിലെ പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രത്തെ മുന്നോട്ട് നയിക്കാൻ രാഷ്ട്രശിൽപികൾ പ്രദർശിപ്പിച്ച ഇച്ഛാശക്തി എക്കാലവും നമുക്ക് പ്രചോദനമാകണമെന്നു മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ നാം താണ്ടിയ വഴികളിലെ പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രത്തെ മുന്നോട്ട് നയിക്കാൻ രാഷ്ട്രശിൽപികൾ പ്രദർശിപ്പിച്ച ഇച്ഛാശക്തി എക്കാലവും നമുക്ക് പ്രചോദനമാകണമെന്നു മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജാസ്മിൻ കബീർ, ജമീല സിദ്ദിഖ്, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, ആർഡിഒ അതുൽ എസ്.നാഥ്, സ്വാതന്ത്ര്യസമരസേനാനി കെ.എം.കെ നമ്പ്യാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ADVERTISEMENT

പരേഡിന് എഎസ്പി പി.കെ.രാജു, ഡിവൈഎസ്പിമാരായ പി.കെ.സുധാകരൻ, പി.ബാലകൃഷ്ണൻ നായർ , വി.വി.മനോജ്, ഡോ.വി.ബാലകൃഷ്ണൻ, സി.കെ.സുനിൽകുമാർ, പരേഡ് കമൻഡാന്റ് ചന്തേര ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.നാരായണൻ, അസി. കമൻഡാന്റ് ബി.അശോകൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ സായുധ റിസർവ് പൊലീസ്, ലോക്കൽ പൊലീസ്, വനിത പൊലീസ്, എക്സൈസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്‌സ്, എൻ.സി.സി, റെഡ്‌ക്രോസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ബാൻഡ് സെറ്റ് എന്നീ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു..

സ്വാതന്ത്ര്യ സ്മൃതി സ്മരണിക പ്രകാശനം

ADVERTISEMENT

ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ സ്വാതന്ത്ര്യ സ്മൃതി സ്മരണിക കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പ്രകാശനം ചെയ്തു. ഡിജിറ്റൽ രൂപത്തിലുള്ള സ്മരണിക വായനക്കാർക്ക് ഓൺലൈനിൽ ലഭ്യമാക്കും. ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ അധ്യക്ഷനായി. ക്യാപ്റ്റൻ കെ.എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കണ്ണൂർ സർവകലാശാല മുൻ പരീക്ഷ കൺട്രോളർ പ്രഫ.കെ.പി.ജയരാജൻ, ജില്ലാ ലോ ഓഫിസർ കെ.മുഹമ്മദ് കുഞ്ഞി, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ,  സംസ്ഥാന പരിസ്ഥിതി കൗൺസിൽ ഉപദേശക സമിതി അംഗം പ്രഫ.വി.ഗോപിനാഥൻ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എ.പി.ദിൽന, അസിസ്റ്റന്റ് എഡിറ്റർ ജി.എൻ.പ്രദീപ് എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 75 അലങ്കാര ചെടികളും ഔഷധ ചെടികളും ഉൾപ്പെടുത്തി ആസാദി  ഉദ്യാൻ (സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടം) ഒരുക്കി ജില്ലാ ഇൻഫർമേഷൻ ഓഫിസ്. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, സ്വാതന്ത്ര്യ സമരസേനാനി ക്യാപ്റ്റൻ കെ.എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവർ ചേർന്ന് പൂച്ചെടി നട്ട് പൂന്തോട്ടം ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

പ്രതിഭകൾക്ക് ആദരം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആദര സംഗമം സംഘടിപ്പിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ കെ.എം കുഞ്ഞിക്കണ്ണൻ നമ്പ്യാരെയും, സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്‌കർത്താവുമായി സജീവമായി പോരാടിയ എകെജിയുടെ പേരിൽ മകൾ ലൈലയെയും ആദരിച്ചു.

ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, ലഹരി വർജന മിഷൻ വിമുക്തിയുടെ കാസർകോട് ജില്ലാ കോ ഓർഡിനേറ്റർ എൻ.ജി.രഘുനാഥൻ, ജൈവ കർഷകൻ പി.കെ.ലാൽ, ഡിവൈഎസ്പിമാരായ ഡോ.വി.ബാലകൃഷ്ണൻ, പി.ബാലകൃഷ്ണൻ നായർ, സി.കെ.സുനിൽ കുമാർ, വി.വി.മനോജ് തുടങ്ങിയവരെയാണ് ജില്ലാ പഞ്ചായത്ത് ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പുരസ്‌കാരം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ദിഖ്, ജാസ്മിൻ കബീർ തുടങ്ങിയവർ പങ്കെടുത്തു.

പരേഡ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ അണിനിരന്ന പ്ലറ്റൂണുകളിൽ മികച്ച പ്രകടനം നടത്തിയ ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, ജവാഹർ നവോദയ വിദ്യാലയ പെരിയ, സി.എച്ച്.എസ്.എസ് ചട്ടഞ്ചാൽ, ജയ്മാത സ്‌കൂൾ ഉളിയത്തടുക്ക എന്നിവർക്ക് മന്ത്രി അഹമ്മദ് ദേവർകോവിലും സാംസ്‌കാരിക- പ്രദർശന കലാപരിപാടികളിൽ പങ്കെടുത്ത 17 ടീമുകൾക്ക് ആർഡിഒ അതുൽ സ്വാമിനാഥും പുരസ്‌കാരങ്ങൾ നൽകി.