കാസർകോട് ∙ കുട്ടികൾക്ക് കോവിഡ് വാക്സീൻ നൽകുന്നതിൽ പല ജില്ലകളിലും മെല്ലെപ്പോക്ക്. മൂന്നാം ഡോസായ കരുതൽ ഡോസ് സ്വീകരിക്കാനും ആളുകൾക്കു താൽപര്യം കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കാസർകോട് ജില്ലയിൽ 12– 14 പ്രായപരിധിയുള്ള വിഭാഗത്തിൽ 50 % കുട്ടികൾ മാത്രമാണ് 2 ഡോസ് വാക്സീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കുട്ടികൾക്ക് കോവിഡ് വാക്സീൻ നൽകുന്നതിൽ പല ജില്ലകളിലും മെല്ലെപ്പോക്ക്. മൂന്നാം ഡോസായ കരുതൽ ഡോസ് സ്വീകരിക്കാനും ആളുകൾക്കു താൽപര്യം കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കാസർകോട് ജില്ലയിൽ 12– 14 പ്രായപരിധിയുള്ള വിഭാഗത്തിൽ 50 % കുട്ടികൾ മാത്രമാണ് 2 ഡോസ് വാക്സീൻ സ്വീകരിച്ചത്. സംസ്ഥാനത്താകെ 10.11 ലക്ഷം വിദ്യാർഥികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതിൽ 7,94,790 കുട്ടികൾക്ക് (47 %) മാത്രമാണ് സംസ്ഥാന തലത്തിൽ 2 ഡോസ് പൂർത്തിയാക്കിയത്. സംസ്ഥാനത്ത് 8 ജില്ലകളിൽ 50 ശതമാനത്തിലേറെ കുട്ടികൾക്ക് 2 ഡോസ് വാക്സീനും നൽകിയിട്ടുണ്ട്. 

കാസർകോട് ജില്ല 10–ാം സ്ഥാനത്ത്

ADVERTISEMENT

കാസർകോട് ആദ്യ ഡോസ് സ്വീകരിച്ച് 12–14 പ്രായ പരിധിയിലുള്ള കുട്ടികൾ : 33,065 (83 %)
രണ്ടാം ഡോസ് സ്വീകരിച്ച കുട്ടികൾ : 19825.

15 –17 പ്രായ വിഭാഗത്തിൽ 15.34 ലക്ഷം വിദ്യാർഥികൾക്കു വാക്സീൻ നൽകാൻ ലക്ഷ്യമിട്ടപ്പോൾ ആദ്യ ഡോസ് 88 %, രണ്ടാം ഡോസ് 61 % എന്നിങ്ങനെയാണു പൂർത്തിയാക്കിയത്. മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തിയാൽ കാസർകോട് ജില്ല ഇക്കാര്യത്തിൽ 10–ാം സ്ഥാനത്താണ്. 

ADVERTISEMENT

ജില്ലയിൽ 8 % മാത്രം

18 വയസ്സിനു മുകളിലുള്ളവരിൽ മൂന്നാം ഡോസായ കരുതൽ ഡോസ് വാക്സീൻ ഉൾപ്പെടെ സംസ്ഥാനത്ത് എടുത്തത് 13 % മാത്രമാണ്. കാസർകോട് ജില്ലയിൽ ഇത് 8% മാത്രമാണ്. സംസ്ഥാന ശരാശരിയിലും കുറഞ്ഞ പ്രകടനം മാത്രം കാഴ്ച വച്ച 5 ജില്ലകളിലൊന്നാണ് കാസർകോടും. ജില്ലയിൽ 18നു മുകളിൽ പ്രായമുള്ളവരിൽ 98 % പേർ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിരുന്നു. രണ്ടാംഡോസ് 84 % പേരും സ്വീകരിച്ചു. 8.32 ലക്ഷം പേർ രണ്ട് ഡോസ് സ്വീകരിച്ചപ്പോൾ കരുതൽ ഡോസ് സ്വീകരിച്ചത് 61119 പേർ മാത്രം.(ഈ മാസം 23 വരെയുള്ള കണക്കുകൾ പ്രകാരം)