മേൽപറമ്പ് ∙ചളിയങ്കോട് പാലത്തിൽ എക്സപാൻഷൻ ജോയിന്റിന്റെ ഇരുമ്പ് പാളി പൊട്ടി ചെറുവാഹനങ്ങൾ ഉൾപ്പെടെ അപകട ഭീഷണിയിൽ. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ മേൽപറമ്പിനടുത്തെ ചളിയങ്കോട് പാലത്തിന്റെ തൂണുകളുടെ മുകളിൽ സ്പാനുകൾ തമ്മിൽ യോജിക്കുന്ന സ്ഥലത്തെ ഇരുമ്പ് പാളികളാണു പൊട്ടിയിരിക്കുന്നത്. മാസങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേൽപറമ്പ് ∙ചളിയങ്കോട് പാലത്തിൽ എക്സപാൻഷൻ ജോയിന്റിന്റെ ഇരുമ്പ് പാളി പൊട്ടി ചെറുവാഹനങ്ങൾ ഉൾപ്പെടെ അപകട ഭീഷണിയിൽ. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ മേൽപറമ്പിനടുത്തെ ചളിയങ്കോട് പാലത്തിന്റെ തൂണുകളുടെ മുകളിൽ സ്പാനുകൾ തമ്മിൽ യോജിക്കുന്ന സ്ഥലത്തെ ഇരുമ്പ് പാളികളാണു പൊട്ടിയിരിക്കുന്നത്. മാസങ്ങളായി ഇതിലൂടെ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ പോകുമ്പോൾ വൻ ശബ്ദമാണുണ്ടാകുന്നതെന്നു സമീപവാസികൾ പറഞ്ഞു. ഇതിനു ശേഷം കഴിഞ്ഞ ദിവസം ആണു ഇരുമ്പ് പാളികൾ പൊട്ടിയ നിലയിൽ കണ്ടെത്തിയത്. പൊട്ടിയ കമ്പി വാഹനങ്ങൾ പോകുമ്പോൾ തട്ടുന്നു.

കാസർകോട് നിന്നു ഉദുമ ഭാഗത്തേക്കു പാലത്തിൽ  പ്രവേശിക്കുന്ന രണ്ടാമത്തെ സ്പാനിന്റെ കമ്പികളാണു പൊട്ടിയിരിക്കുന്നത്. ഇതിനു പുറമേ പാലത്തിന്റെ മുകളിൽ ഒട്ടേറെ കമ്പികളും കാണുന്നുണ്ട്. 10 വർഷങ്ങൾ മുൻപാണു പാലം നിർമിച്ചത്. 7 സ്പാനുകളാണു പാലത്തിനുള്ളത്. ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ടൺ കണക്കിനു ഭാരമുള്ള ചരക്കുവാഹനങ്ങളാണു ഇതിലൂടെയാണു പോകുന്നത്. പാലത്തിന്റെ ഇരുമ്പ് പാളി പൊട്ടിയതിനെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അറ്റകുറ്റപ്പണികൾ നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.