കാഞ്ഞങ്ങാട് ∙ ജില്ലാ ജയിലിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ചെങ്കൽ ശിൽപം ഒരുക്കി. ജയിലിനോടു ചേർന്ന പൂന്തോട്ടത്തിന്റെ പ്രവേശന കവാടത്തിലാണു മനോഹരമായ ശിൽപം ഒരുക്കിയത്. 5 മീറ്റർ നീളത്തിലും 2 മീറ്റർ വീതിയിലും കല്ലും മണ്ണും ഉപയോഗിച്ചാണു ശിൽപം പണിതത്. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ജില്ലാ ജയിലിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ചെങ്കൽ ശിൽപം ഒരുക്കി. ജയിലിനോടു ചേർന്ന പൂന്തോട്ടത്തിന്റെ പ്രവേശന കവാടത്തിലാണു മനോഹരമായ ശിൽപം ഒരുക്കിയത്. 5 മീറ്റർ നീളത്തിലും 2 മീറ്റർ വീതിയിലും കല്ലും മണ്ണും ഉപയോഗിച്ചാണു ശിൽപം പണിതത്. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരും അന്തേവാസികളും ചേർന്നാണു ശിൽപം തയാറാക്കിയത്. ‘നോ ഡ്രഗ്സ്’ എന്നീ വാക്കുകളാണ് ശിൽപമായി ഒരുക്കിയത്. ഹരിത കേരള മിഷൻ, നവകേരള കർമ പദ്ധതി, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് എന്നിവരുടെ സഹകരണവും ശിൽപ നിർമാണത്തിൽ ലഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ശിൽപം അനാവരണം ചെയ്തു.

ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. നവകേരള കർമ പദ്ധതി ജില്ലാ കോഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് കെ.കെ.സേവിച്ചൻ, കാഞ്ഞങ്ങാട് പബ്ലിക് ഇമേജ് റോട്ടറി ചെയർമാൻ എം.വിനോദ്, ഡപ്യൂട്ടി പ്രിസൺ ഓഫിസർ എം.വി.സന്തോഷ് കുമാർ, അസിസ്റ്റന്റ് സൂപ്രണ്ട് നവാസ് ബാബു, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2 ഇ.കെ.പ്രിയ, കെ.ജി.രാജേന്ദ്രൻ, ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരായ കെ.ദീപു, എൻ.വി.പുഷ്പരാജ്, പ്രമോദ് കുമാർ, അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ യു.ജയാനന്ദൻ, വിനീത് പിള്ള, സുർജിത്ത്, ബൈജു, കെ.വി.വിജയൻ, വിപിൻ, മധു, പി.വി.വിപിൻ, പി.പി.അജീഷ്, പി.ആർ.രതീഷ് എന്നിവർ പ്രസംഗിച്ചു.  സാജിദ് കമ്മാടം ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസെടുത്തു.