നീലേശ്വരം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകണമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നവകേരളം തദ്ദേശകം 2.0 ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ സെക്രട്ടറിമാർ, ജില്ലാതല വകുപ്പു മേധാവികൾ എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകണമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.നവകേരളം തദ്ദേശകം 2.0 ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ സെക്രട്ടറിമാർ, ജില്ലാതല വകുപ്പു മേധാവികൾ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്.

മുഴു‍വൻ തദ്ദേശസ്ഥാപനങ്ങളും വരുന്ന 4 മാസത്തിനകം പദ്ധതി നിർവഹണം കാര്യക്ഷമമായി പൂർത്തീകരിക്കുകയും പദ്ധതി തുക പൂർണമായി വിനിയോഗിക്കുകയും വേണമെന്നു മന്ത്രി നിർദേശിച്ചു. സംരംഭങ്ങൾ വളർത്തുകയും സൂക്ഷ്മ സംരംഭങ്ങൾ കൂടുതൽ ഉണ്ടാകുകയും വേണം. ഇതിനെയെല്ലാം ഏകോപിപ്പിക്കുന്ന ഇടമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷ വഹിച്ചു.

ADVERTISEMENT

തദ്ദേശ സ്വയംഭരണ വകുപ്പ് റൂറൽ ഡയറക്ടർ എച്ച്.ദിനേശൻ, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവർ ചർച്ചകൾക്കു മറുപടി നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരായ ടി.വി.ശാന്ത, വി.എം.മുനീർ,  കെ.മണികണ്ഠൻ, ടി.കെ.രവി, അഡ്വ.ഇ.പി.ഉഷ, എം.ശ്രീധര, ഖാദർ ബദരിയ, കെ.പി.വൽസലൻ, ഡോ.വി.പി.പി.മുസ്തഫ, ഉദ്യോഗസ്ഥരായ എസ്.അജയകുമാർ, ഡി.സാജു, ടി.സജീഷ്, ജില്ലാ പ്ലാനിങ് ഓഫിസർ എ.എസ്.മായ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപ് എന്നിവർ പ്രസംഗിച്ചു. 

14 ജില്ലയിൽ നടന്ന അവലോകനത്തോടെ സംസ്ഥാനതലത്തിൽ നവകേരള തദ്ദേശകം 2. 0 അവലോകന പരിപാടി പൂർത്തിയായി. കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം നടത്തിയ പഞ്ചായത്തുകൾക്ക് മന്ത്രി പുരസ്കാരം നൽകി.