തൃക്കരിപ്പൂർ ∙ ശുദ്ധജല ക്ഷാമം രൂക്ഷമായ പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് -കൂവക്കൈ പ്രദേശത്ത് പരിഹാരത്തിനായി പദ്ധതി സ്ഥാപിക്കും. ഇതോടെ ഈ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലം അറിയിച്ചു.ഇവിടെത്തെ ശുദ്ധജല ക്ഷാമത്തെക്കുറിച്ചു 2 ദിവസം മുൻപ് മലയാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ ശുദ്ധജല ക്ഷാമം രൂക്ഷമായ പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് -കൂവക്കൈ പ്രദേശത്ത് പരിഹാരത്തിനായി പദ്ധതി സ്ഥാപിക്കും. ഇതോടെ ഈ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലം അറിയിച്ചു.ഇവിടെത്തെ ശുദ്ധജല ക്ഷാമത്തെക്കുറിച്ചു 2 ദിവസം മുൻപ് മലയാള മനോരമ വാർത്ത നൽകിയിരുന്നു. ജലനിധി പദ്ധതി പ്രകാരം എംആർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തെ തനിമ പദ്ധതി വഴിയാണ് പ്രദേശത്തെ 80 കുടുംബങ്ങൾക്ക് വെള്ളം ലഭിച്ചിരുന്നത്.കിണർ താഴ്ന്നതിനെ തുടർന്ന് ജല വിതരണം കുറഞ്ഞു. തുടർന്നു പഞ്ചായത്തും സന്നദ്ധ സംഘടനകളും പ്രദേശത്തു ശുദ്ധജലം എത്തിക്കുകയുമായിരുന്നു.

പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യത്തെ തുടർന്നു കഴിഞ്ഞ ദിവസം പി.പി.അബ്ദുൽ സേട്ടിന്റെ കുടുംബം വീട്ടു വളപ്പിൽ പദ്ധതിക്കായി ഭൂമി വിട്ടു നൽകിയതോടെയാണ് പദ്ധതിക്കു അന്തിമ രൂപമായത്. 2022 -23 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തി ഡിപിസി അംഗീകാരം ലഭിക്കുകയും ചെയ്തു. ടെൻഡർ നടപടി പൂർത്തീകരിച്ച് മാർച്ചിന് മുൻപ് യാഥാർഥ്യമാക്കാനാണു ശ്രമം. പടന്ന മുണ്ട്യ ക്ഷേത്രം കമ്മിറ്റി അനുവദിച്ച സ്ഥലത്ത് തെക്കെക്കാട്ടിലേക്കും മറ്റു പ്രദേശങ്ങളായ എടച്ചാക്കൈ ബദർ നഗർ, ഏരമ്പുറം, മാച്ചിക്കാട് പ്രദേശത്തും പ്രത്യേക പദ്ധതി ഉടൻ ആവിഷ്കരിക്കുമെന്നും മുഹമ്മദ് അസ്‌ലം അറിയിച്ചു.

ADVERTISEMENT