എളേരിത്തട്ട്∙ വിഷ്ണുമൂർത്തി മുണ്ഡ്യക്കാവിന് സമീപത്തെ റോഡരികിൽ അധികൃതർ മുറിച്ച് മാറ്റിയ വൈദ്യുതി തൂണിന്റെ അടിഭാഗം അപകടഭീഷണി ഉയർത്തുന്നതായി പരാതി. ഒരുമാസം മുമ്പ് കാറ്റിൽ ഒടിഞ്ഞ തൂണിന് പകരം തൂണ് സ്ഥാപിച്ചപ്പോൾ പഴയതൂണിന്റെ മകളിലേക്ക് ഉയർന്ന് നിൽക്കുന്ന ഭാഗം നീക്കംചെയ്യാതെ കിടക്കുന്നതിനാൽ വാഹനങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളേരിത്തട്ട്∙ വിഷ്ണുമൂർത്തി മുണ്ഡ്യക്കാവിന്  സമീപത്തെ റോഡരികിൽ അധികൃതർ മുറിച്ച് മാറ്റിയ വൈദ്യുതി തൂണിന്റെ അടിഭാഗം അപകടഭീഷണി ഉയർത്തുന്നതായി പരാതി. ഒരുമാസം മുമ്പ് കാറ്റിൽ ഒടിഞ്ഞ തൂണിന് പകരം തൂണ് സ്ഥാപിച്ചപ്പോൾ പഴയതൂണിന്റെ മകളിലേക്ക് ഉയർന്ന് നിൽക്കുന്ന ഭാഗം നീക്കംചെയ്യാതെ കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. കഴി‍ഞ്ഞദിവസം ബൈക്ക് തൂണിൽ തട്ടി മറിഞ്ഞിരുന്നു.

സൈക്കിൾ ഓടിക്കുന്ന സ്കൂൾ കുട്ടികൾക്കും വഴിയാത്രകാർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് സംബന്ധിച്ച് വൈദ്യുതി അധികൃതർക്ക് പരാതി നൽകിയിട്ടും തൂണ് നീക്കം ചെയ്തില്ലെന്നും നാട്ടുകാർ പറഞ്ഞു. എൽപി സ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ, കോളജ്, ക്ഷേത്രം, ആശുപത്രി, പ‍ഞ്ചായത്ത് എന്നിവിടങ്ങളിലെത്തേണ്ട വിദ്യാർഥികൾക്കും നാട്ടുകാർക്കും തറനിരപ്പിൽ നിന്ന് ഒരുമീറ്റർ പൊങ്ങിനിൽക്കുന്ന തൂണ് യാത്രാതടസ്സം ഉണ്ടാക്കുന്നതിനാൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.