ചീമേനി ∙ സ്വതന്ത്ര്യലബ്ധിയുടെ നേരവകാശികൾ കർഷകരും കർഷക തൊഴിലാളികളുമാണെന്ന് കിസാൻസഭ ദേശീയ ജോ.സെക്രട്ടറി ഇ.പി ജയരാജൻ പറഞ്ഞു. ബ്രിട്ടിഷ് ഭരണാധികാരികൾക്ക് മാപ്പ് എഴുതിക്കൊടുത്ത് അവർക്കൊപ്പം പ്രവർത്തിച്ചവരാണ് ആർഎസ്എസ്. അത് തിരിച്ചറിയണം. കിസാൻസഭ ദേശീയ സമ്മേളന ഭാഗമായി പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീമേനി ∙ സ്വതന്ത്ര്യലബ്ധിയുടെ നേരവകാശികൾ കർഷകരും കർഷക തൊഴിലാളികളുമാണെന്ന് കിസാൻസഭ ദേശീയ ജോ.സെക്രട്ടറി ഇ.പി ജയരാജൻ പറഞ്ഞു. ബ്രിട്ടിഷ് ഭരണാധികാരികൾക്ക് മാപ്പ് എഴുതിക്കൊടുത്ത് അവർക്കൊപ്പം പ്രവർത്തിച്ചവരാണ് ആർഎസ്എസ്. അത് തിരിച്ചറിയണം. കിസാൻസഭ ദേശീയ സമ്മേളന ഭാഗമായി പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമര ജാഥ കർഷക പോരാട്ടങ്ങളുടെ ഭൂമിയായ കയ്യൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 

കിസാൻസഭ സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ വത്സൻ പനോളി, സംസ്ഥാന വൈസ്‌ പ്രസിഡന്റും ജാഥാ മാനേജറുമായ വി.എം.ഷൗക്കത്ത്‌ എന്നിവർക്ക് ഇ.പി.ജയരാജൻ  കൊടിമരം കൈമാറി. കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ മൂത്ത സഹോദരി ചെമ്മരത്തിയുടെ കൊച്ചുമകൻ മേലാടത്ത്‌ ചന്ദ്രശേഖരൻ നൽകിയ പ്ലാവ്‌ മരത്തിൽ ശിൽപി ഉണ്ണി കാനായിയും സംഘവുമാണു കൊടിമരം രൂപകൽപന ചെയ്‌തത്‌.

ADVERTISEMENT

രക്തസാക്ഷി നഗറിൽ നടന്ന പൊതുസമ്മേളനം ഇ.പി.ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ.കുഞ്ഞിരാമൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണൻ, വത്സൻ പനോളി, വി.എം.ഷൗക്കത്ത്‌, കർഷകസംഘം ജില്ലാ സെക്രട്ടറി പി.ജനാർദനൻ,  ടി.പി.ശാന്ത, സിപിഎം ഏരിയാസെക്രട്ടറി കെ.സുധാകരൻ, സി.കുഞ്ഞികൃഷ്‌ണൻ, എം.വി.കോമൻ നമ്പ്യാർ, സംഘാടകസമിതി കൺവീനർ എം.ബാലകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു. ബൈക്ക്‌ റാലിയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആദ്യ ദിനം കാലിക്കടവിൽ സമാപിച്ചു. ജാഥ ഇന്നു കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.