കാഞ്ഞങ്ങാട്‌ ∙ വിമർശിക്കുന്നവരെ കൽത്തുറങ്കിൽ അടയ്ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. കേരള ഫൊട്ടോഗ്രഫേഴ്സ് ആൻഡ് വിഡിയോഗ്രഫേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരുതരത്തിലുള്ള വിമർശനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്‌ ∙ വിമർശിക്കുന്നവരെ കൽത്തുറങ്കിൽ അടയ്ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. കേരള ഫൊട്ടോഗ്രഫേഴ്സ് ആൻഡ് വിഡിയോഗ്രഫേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരുതരത്തിലുള്ള വിമർശനവും പാടില്ലെന്നാണ് ഭീഷണി. ജനാധിപത്യ മൂല്യങ്ങളെ രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ ഇല്ലാതാക്കുകയാണെന്നും ശ്രീമതി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ അധ്യക്ഷത വഹിച്ചു.

ഫൊട്ടോഗ്രഫി മത്സര വിജയികൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു ഏബ്രഹാം സപ്ലിമെന്റ്‌ പ്രകാശനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ.ഗോപിനാഥ്‌, ടി.കെ.രാജൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ വി.ശശികുമാർ, സെക്രട്ടറി ബൈജു ഓമല്ലുർ, കെ.രാജ്മോഹൻ, പി.കെ.നിഷാന്ത്‌, ജനറൽ കൺവീനർ വി.സുരേഷ്‌ എന്നിവർ പ്രസംഗിച്ചു. തുടർന്ന്‌ വിവിധ കലാപരിപാടികളും അരങ്ങേറി. സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.

ADVERTISEMENT

സമ്മേളനത്തിന്റെ ഭാഗമായി ട്രേഡ് ഫെയറും ഫോട്ടോ പ്രദര്‍ശനവും നടന്നു. ഫോട്ടോ പ്രദര്‍ശനം നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ് അധ്യക്ഷത വഹിച്ചു. പി.അപ്പുക്കുട്ടന്‍, എം.രാഘവന്‍, പ്രദീപ്, ലതീഷ് എന്നിവര്‍ പ്രസംഗിച്ചു. ട്രേഡ് ഫെയര്‍ സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.നിഷാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.ശശികുമാര്‍, യു.തമ്പാന്‍ നായര്‍, എ.മാധവന്‍, ഹക്കീം മണ്ണാര്‍ക്കാട്, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന് രാവിലെ വ്യാപാരഭവനിൽ നടക്കുന്ന പ്രതിനിധിസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്യും. 222 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

ADVERTISEMENT