കാസർകോട് ∙ ചൂടിന്റെ ശക്തിക്കു കുറവു വന്നെങ്കിലും വേനൽ മഴ കിട്ടാതെ വടക്കൻ ജില്ലകൾ. ഈ വർഷം ഇതുവരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരു ദിവസം മാത്രമാണു നേരിയ മഴ ലഭിച്ചത്. ഈ മാസം 19നു പുലർച്ചെയാണു കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ചാറ്റൽ മഴ ലഭിച്ചത്. മൂന്ന് ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ നേരിയ മഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ചൂടിന്റെ ശക്തിക്കു കുറവു വന്നെങ്കിലും വേനൽ മഴ കിട്ടാതെ വടക്കൻ ജില്ലകൾ. ഈ വർഷം ഇതുവരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരു ദിവസം മാത്രമാണു നേരിയ മഴ ലഭിച്ചത്. ഈ മാസം 19നു പുലർച്ചെയാണു കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ചാറ്റൽ മഴ ലഭിച്ചത്. മൂന്ന് ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു. ഈ മാസം    ലഭിച്ചത് 2.1 മില്ലിമീറ്റർ മഴ മാത്രമാണ്, 86 % മഴ കുറവാണ്. 

തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതുപോലുള്ള വേനൽ മഴയ്ക്കു നിലവിൽ സാധ്യതയില്ല. വടക്കൻ കേരളത്തിലാകെ മഴ കുറവുണ്ട്. കോഴിക്കോട് വയനാട് ജില്ലകളിൽ ഇക്കാലയളവിൽ 4 ദിവസം മാത്രമാണു മഴ ലഭിച്ചത്. മലപ്പുറത്ത് 5 ദിവസവും. അതേസമയം ഏപ്രിൽ മാസത്തിൽ ജില്ലയിൽ മഴ പെയ്തേക്കാം. സംസ്ഥാനത്ത് വ്യാപക വേനൽമഴ ലഭിക്കുമ്പോൾ മാത്രമാണ് ഉത്തരമലബാറിൽ മഴ ലഭിക്കുന്നത്. 

ADVERTISEMENT

തെക്കൻകേരളത്തിലും മധ്യകേരളത്തിലെ ഹൈറേഞ്ച് മേഖലകളിലുമാണ് കൂടുതൽ വേനൽമഴ ലഭിക്കുന്നത്. വേനൽമഴയുടെ പൊതുവായ സ്വഭാവവും ഇതാണ്. അതേസമയം വടക്കൻ കേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ ഇതേ തോതിൽ മഴ ലഭിക്കാറില്ല. വേനൽമഴ വളരെ കുറവാണെങ്കിലും കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടിയ അളവിൽ മഴ ലഭിക്കുന്നത് ഉത്തരമലബാറിലാണ്. മലബാറിൽ വയനാടിൽ മാത്രമാണ് ഇത്തവണ വേനൽമഴ അധികമായി ലഭിച്ചത്.