കാസർകോട്‌‌/ കണ്ണൂർ ∙ ഇന്ധനത്തിനു മേൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2 രൂപയുടെ അധിക സെസ് ഇന്നു പ്രാബല്യത്തിലാകുന്നതോടെ മാഹിയിലും കർണാടകയിലും പെട്രോളിനും ഡീസലിനും വൻ വിലക്കുറവ്. മാഹിയിൽ പെട്രോൾ വിലയിൽ ലഭിക്കുക ലീറ്ററിന് 14 രൂപ 40 പൈസയുടെ കുറവ്. ഡീസലിന് മാഹിയിൽ ലീറ്ററിന് 13 രൂപ 40 പൈസയും കുറയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടകയിൽ ഡീസലിന് കാസർകോട്ടെ വിലയെക്കാൾ 10.58 രൂപയുടെ കുറവുണ്ടാകും. പെട്രോൾ ലീറ്ററിന് 7.65 രൂപയുടെയും. മാഹിയിലെയും കർണാടക അതിർത്തി പ്രദേശങ്ങളായ വിരാജ്പേട്ട, തലപ്പാടി, പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിലെയും പമ്പുകളിൽ ഇന്നു മുതൽ തിരക്കേറും. മാഹിയിലെ ഇന്ധന പമ്പുകളിൽ ഇന്നലെ വൈകുന്നേരത്തോടെ വലിയ തോതിൽ തിരക്കനുഭവപ്പെട്ടു.

ADVERTISEMENT

പാണത്തൂർ അതിർത്തിയിലെ പമ്പിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ആ ഭാഗത്തെ കേരളത്തിലെ മൂന്ന് പമ്പുകളിലെ കച്ചവടം കുറയും. മാഹിയിലെ തിരക്ക് സമീപപ്രദേശങ്ങളിലെ പമ്പുകളെയും ബാധിക്കുന്നുണ്ട്. പെട്രോളിന് 12.40 രൂപയുടെയും ഡീസലിന് 11.40 രൂപയുടെയും കുറവ് മാഹിയിൽ ഇന്നലെ വരെയുണ്ടായിരുന്നു.

അതിർത്തി മേഖലയിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കർണാടക പമ്പുകളെ ഇനി കൂടുതൽ ആശ്രയിക്കും. ഇപ്പോൾ തന്നെ ടാക്സികളും മറ്റും ദീർഘ യാത്രകളിൽ അതിർത്തി കടക്കാനുള്ള ഇന്ധനം മാത്രമാണു നിറയ്ക്കുന്നത്. തെക്കൻ മേഖലയിലേക്കുള്ള ദീർഘ ദൂര പ്രൈവറ്റ് ബസുകൾ മാഹിയിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. മംഗളൂരു കെഎസ്ആർടിസി ബസുകൾ അവിടെ നിന്നും.

ADVERTISEMENT

അതിർത്തി പമ്പുകളിൽ ഇന്നത്തെ വില

വിരാജ്പേട്ട
പെട്രോൾ–103.47 രൂപ, ഡീസൽ–89.10

മംഗളൂരു
പെട്രോൾ 101.13 രൂപ, ഡീസൽ 87.11

തലപ്പാടി
പെട്രോൾ 101.26 രൂപ, ഡീസൽ 87.25

പുത്തൂർ
പെട്രോൾ 101.56 രൂപ, ഡീസൽ 87.52

സുള്ള്യ
പെട്രോൾ 101.99 രൂപ, ഡീസൽ 87.91 രൂപ

മാഹി
പെട്രോൾ– 93.80 രൂപ, ഡീസൽ– 83.72.

കണ്ണൂ‍ർ
പെട്രോൾ– 108.20, രൂപ, ഡീസൽ– 97.12

കാസർകോട്
പെട്രോൾ – 108.80 രൂപ, ഡീസൽ – 97.69