ബദിയടുക്ക ∙പട്ടിക വർഗത്തിൽപ്പെട്ട കൊറഗ കോളനി നിവാസിക്ക് 3,60,000 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ്. പെൻഷൻ നഷ്ടമായതായി പരാതി. പെരഡാല കോളനിയിലെ അജയനാണ് വാർഷിക സർട്ടിഫിക്കറ്റിൽ ഇത്രയും തുക രേഖപ്പെടുത്തിയതിനാൽ ഭിന്ന ശേഷിക്കാർക്കുള്ള പെൻഷൻ നഷ്‍ടമായത്. കൊട്ട മെടഞ്ഞ് ഉപജീവനം നടത്തുന്ന നിർധനരായ കൊറഗവിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബദിയടുക്ക ∙പട്ടിക വർഗത്തിൽപ്പെട്ട  കൊറഗ കോളനി നിവാസിക്ക് 3,60,000 രൂപയുടെ  വരുമാന സർട്ടിഫിക്കറ്റ്. പെൻഷൻ നഷ്ടമായതായി പരാതി. പെരഡാല കോളനിയിലെ അജയനാണ് വാർഷിക സർട്ടിഫിക്കറ്റിൽ ഇത്രയും തുക രേഖപ്പെടുത്തിയതിനാൽ ഭിന്ന ശേഷിക്കാർക്കുള്ള പെൻഷൻ നഷ്‍ടമായത്. കൊട്ട മെടഞ്ഞ് ഉപജീവനം നടത്തുന്ന നിർധനരായ കൊറഗവിഭാഗം പട്ടികവർഗത്തിൽപ്പെട്ടവരാണ്. ഇവർക്കു അന്ത്യോദയ അന്ന യോജന കാർഡാണുള്ളത്. അതിദരിദ്രരിൽപ്പെട്ട ഇവരുടെ കുടുംബത്തിന്റെ മാസ വരുമാനം കാർഡിൽ ചേർത്തിട്ടുള്ളത് 400 രൂപയാണ്. ഭാര്യ ശാന്തയും മക്കളായ ഷാരാന്ത,ജയയും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം.

ഇവർക്ക് നീർച്ചാൽ വില്ലേജിൽ നിന്നാണ് 2022 സെപ്റ്റംബർ 22ന് വാർഷിക വരുമാന സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. 1 വർഷ കാലാവധിയുള്ളതിനാൽ ഈ വർഷം സെപ്റ്റംബർ വരെ ഈ വരുമാന സർട്ടിഫിക്കറ്റാണ് അപേക്ഷകൾക്ക് സമർപ്പിക്കേണ്ടത്. പെൻഷൻ ലഭിക്കുന്നതിനു വേണ്ടി ഇത്തവണ സർട്ടിഫിക്കറ്റു നൽകിയപ്പോഴാണ് 1 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളതിനാൽ തള്ളിയതായി അറിഞ്ഞതെന്ന് അജയൻ പറഞ്ഞു.കൊറഗ കോളനിയെന്ന വിലാസമുള്ള ആൾക്ക് അന്വേഷണം നടത്താതെ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ കലക്ടർക്ക് പരാതി നൽകുമെന്ന് വാർഡ് അംഗം ശ്യാംപ്രസാദ് മാന്യ അറിയിച്ചു.