കാസർകോട് ∙ നഗരസഭ പരിധിയിലെ കൽമാടി തോട് ഒരു മാസത്തിനകം വൃത്തിയാക്കും. മാലിന്യം തോട്ടിലേക്കു തള്ളുന്നതിനെതിരെ നടപടിയെടുക്കും. കാസർകോട് നടന്ന അദാലത്തിൽ ബീരന്ത്ബയൽ സ്വദേശി കെ.രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇതു സംബന്ധിച്ച നിർദേശം നഗരസഭ സെക്രട്ടറിക്കു നൽകിയത്. നഗരസഭ പരിധിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ നഗരസഭ പരിധിയിലെ കൽമാടി തോട് ഒരു മാസത്തിനകം വൃത്തിയാക്കും. മാലിന്യം തോട്ടിലേക്കു തള്ളുന്നതിനെതിരെ നടപടിയെടുക്കും. കാസർകോട് നടന്ന അദാലത്തിൽ ബീരന്ത്ബയൽ സ്വദേശി കെ.രാമകൃഷ്ണൻ നൽകിയ പരാതിയിലാണ്  മന്ത്രി അഹമ്മദ് ദേവർകോവിൽ ഇതു സംബന്ധിച്ച നിർദേശം നഗരസഭ സെക്രട്ടറിക്കു നൽകിയത്. നഗരസഭ പരിധിയിലെ ഹോട്ടൽ, ആശുപത്രി മാലിന്യം ആണ് തോട്ടിൽ തള്ളുന്നതെന്നു ആരോപിച്ചു ആണ് പരാതി.

തോട്ടിലെ മാലിന്യം സംബന്ധിച്ചു മലയാള മനോരമ പ്രസിദ്ധീകരിച്ച മെട്രോ മനോരമയും നൽകിയിരുന്നു. പരാതി കേട്ട മന്ത്രി എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുമായി സംസാരിച്ചു. നേരത്തെ ജലസേചന വകുപ്പ്, നഗരസഭ അധികൃതരും സന്നദ്ധസേന അംഗങ്ങളും ചേർന്നു തോട് ഭാഗികമായി വൃത്തിയാക്കിയിരുന്നു. എന്നാൽ നീക്കം ചെയ്ത മാലിന്യങ്ങൾ തൊട്ടു മുകളിൽ തന്നെ ഇട്ടതിനാൽ അടുത്ത മഴയിൽ തന്നെ അത് പലതും തോട്ടിൽ തിരികെയെത്തി.

ADVERTISEMENT

ഇടക്കാലത്ത് തോട്ടിലേക്കു മാലിന്യം ഒഴുക്കുന്നത് നഗരസഭ പൊതുജനാരോഗ്യ വിഭാഗം അധികൃതർ തടഞ്ഞെങ്കിലും ദിവസങ്ങൾ കഴിഞ്ഞു പഴയ നിലയിൽ തന്നെയായി എന്നാണ്  ആരോപണം. സമീപത്തെ കിണറുകളിലും മറ്റും മലിനജലം കയറുന്നതും കൃഷി നശിക്കുന്നതും ഉൾപ്പെടെയുള്ള പരാതികളാണ് നാട്ടുകാർക്ക്. പല വീടുകളിലെയും ശുചിമുറി മാലിന്യം വരെ തോട്ടിലേക്കു തുറന്നുവിടുന്നു എന്ന പരാതികളും ഇവർ ഉന്നയിച്ചു. കൃഷി പരിപാലനം, ശുദ്ധജല ലഭ്യത തുടങ്ങിയവയ്ക്കു ഊന്നൽ നൽകി കൽമാടി തോട് നവീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.